ഭാഗപത്ര രജിസ്ട്രേഷൻ വർധന പിൻവലിക്കണം: രമേശ് ചെന്നിത്തല
ഭാഗപത്ര രജിസ്ട്രേഷൻ വർധന പിൻവലിക്കണം: രമേശ് ചെന്നിത്തല
Thursday, July 21, 2016 11:31 AM IST
തിരുവനന്തപുരം: കുടുംബാംഗങ്ങൾക്കിടയിലുള്ള ഭാഗപത്ര രജിസ്ട്രേഷൻ ഫീസ് വർധിപ്പിച്ചുകൊണ്ടുള്ള ബജറ്റ് നിർദേശങ്ങൾ പൂർണമായും പിൻവലിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സർക്കാരിനോടാവശ്യപ്പെട്ടു.

ഭാഗപത്രം, ധനനിശ്ചയം, ദാനം, ഒഴിമുറി എന്നിവയുടെ നിരക്ക് വർധന സാധാരണക്കാരായ കുടുംബങ്ങളുടെ വസ്തുകൈമാറ്റത്തിന് ഭാരിച്ച സാമ്പത്തികബാധ്യതയാണ് ഉണ്ടാക്കാൻ പോകുന്നത്. ഇക്കാര്യത്തിൽ ചെറിയ ഇളവു പ്രഖ്യാപിക്കാമെന്ന വകുപ്പ് മന്ത്രിയുടെ നിലപാട് അംഗീകരിക്കാൻ കഴിയില്ല. കുടുംബാംഗങ്ങൾക്കിടയിലുള്ള വസ്തുകൈമാറ്റ നിരക്കിൽ ഇപ്പോൾ കൊണ്ടുവന്ന നിരക്കുവർധന പൂർണമായും പിൻവലിക്കാൻ സർക്കാർ തയാറാകണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.