പോലീസ് അസോസിയേഷൻ പിരിച്ചുവിടാനുള്ള നീക്കം ദുരുദ്ദേശ്യപരം: ചെന്നിത്തല
പോലീസ് അസോസിയേഷൻ പിരിച്ചുവിടാനുള്ള നീക്കം ദുരുദ്ദേശ്യപരം: ചെന്നിത്തല
Thursday, July 21, 2016 11:31 AM IST
തിരുവനന്തപുരം: രണ്ടുവർഷം നിയമപ്രകാരം കാലാവധി ഉണ്ടായിരിക്കെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പോലീസ് അസോസിയേഷനെ പിരിച്ചുവിടാനുള്ള സർക്കാർ നീക്കം ദുരുദ്ദേശ്യപരമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

തെരഞ്ഞെടുപ്പ് നടത്താനുള്ള സർക്കാർ നീക്കം ഇഷ്‌ടക്കാരെ സംഘടനയുടെ തലപ്പത്ത് കൊണ്ടുവരാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടാണ്. ഇത് ജനാധിപത്യവിരുദ്ധമെന്ന് മാത്രമല്ല നിയമപരമായി നിലനിൽക്കുന്നതുമല്ല. നിയമപരമായി തെരഞ്ഞെടുക്കപ്പെട്ട സംഘടനയെ തിടുക്കത്തിൽ പിരിച്ചുവിടുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.