ഹെൽമറ്റ് ഉത്തരവ് പിൻവലിക്കും: മന്ത്രി
ഹെൽമറ്റ് ഉത്തരവ് പിൻവലിക്കും: മന്ത്രി
Friday, July 1, 2016 3:16 PM IST
തിരുവനന്തപുരം: പെട്രോൾ ലഭിക്കാൻ ഹെൽമറ്റ് നിർബന്ധമാക്കിയ ഉത്തരവ് പിൻവലിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ. ഉത്തരവ് ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതാണെങ്കിൽ അതുമായി മുന്നോട്ടുപോകാൻ സർക്കാരിനു താത്പര്യമില്ല. ഉത്തരവിറക്കിയതു സംബന്ധിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ ടോമിൻ തച്ചങ്കരിയോടു വിശദീകരണം തേടിയിട്ടുണ്ട്. ഹെൽമറ്റ് ധരിച്ചെത്തി പെട്രോൾ വാങ്ങിയാൽ എന്തു നേട്ടമുണ്ടെന്ന് അന്വേഷിക്കും. ഓഗസ്റ്റ് മുതൽ പ്രാബല്യത്തിലാണ് ഉത്തരവിറക്കിയത്. അതിനാൽ നടപ്പാകുന്നതിന് ഇനിയും സമയമുള്ളതായും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.