ഭീകരാക്രമണ ഭീഷണി: കൊച്ചി വിമാനത്താവളം കനത്ത കാവലിൽ
ഭീകരാക്രമണ ഭീഷണി: കൊച്ചി വിമാനത്താവളം കനത്ത കാവലിൽ
Friday, July 1, 2016 3:16 PM IST
നെടുമ്പാശേരി: ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കനത്ത സുരക്ഷാവലയത്തിൽ. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്കിയിരുന്നു. ജൂലൈ ആറിന് അർധരാത്രി വരെ വ്യൂവിംഗ് ഗാലറിയിലുൾപ്പെടെ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള ഐഎസ് ഭീകരാക്രമണ ഭീഷണി ശക്‌തമാണെന്നാണ് മുന്നറിയിപ്പ്. സിഐഎസ്എഫ്, കേരള പോലീസ് എന്നിവയ്ക്കു പുറമേ ദ്രുതകർമ സേനയും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും 24 മണിക്കൂറും സജീവമാണ്. വിമാനത്താവളവും പരിസരവും സിസി ടിവി കാമറയുടെ കവറേജിലാണ്.


വിമാനത്താവളത്തിൽ വന്നുപോകുന്ന വാഹനങ്ങളും ആളുകളും നിരീക്ഷണത്തിലാണ്. യാത്രക്കാർ ടെർമിനലിൽ കയറുന്നതുമുതൽ ലാഡർ പോയിന്റുവരെ പലവട്ടം പരിശോധനയ്ക്കു വിധേയരാകും. സംശയകരമായ സാഹചര്യത്തിൽ എക്സ്–റേ സ്ക്രീനിംഗിനു പുറമെ ബാഗുകൾ തുറന്നും പരിശോധിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.