സീറോ മലബാർ സഭാദിനാഘോഷത്തിനു മൗണ്ട് സെന്റ്തോമസ് ഒരുങ്ങി
Friday, July 1, 2016 2:58 PM IST
കൊച്ചി: സീറോ മലബാർ സഭാദിനാഘോഷം ദുക്റാന തിരുനാൾ ദിനമായ നാളെ കാക്കനാട് മൗണ്ട് സെന്റ്തോമസിൽ നടക്കും. രാവിലെ 9.45നു മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പതാക ഉയർത്തും. തുടർന്നു നടക്കുന്ന സമ്മേളനത്തിൽ സെന്റ് തോമസ് ദിനത്തിന്റെ സന്ദേശം നൽകുന്ന മേജർ ആർച്ച്ബിഷപ് വിവിധ രൂപതകളിൽ നിന്നുള്ള പ്രതിനിധികളുമായി ആശയവിനിമയം നടത്തും. റവ. ഡോ. ജോർജ് മഠത്തിപ്പറമ്പിൽ മോഡറേറ്ററാകും. തുടർന്ന് മേജർ ആർച്ച്ബിഷപ്പിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ റാസ കുർബാന. ആർച്ച്ബിഷപ് എമരിറ്റസ് മാർ ജേക്കബ് തൂങ്കുഴി വചനസന്ദേശം നൽകും. ഉച്ചകഴിഞ്ഞ് നടക്കുന്ന പൊതുസമ്മേളനത്തിൽ കോട്ടയം നവജീവൻ ട്രസ്റ്റിലെ പി.യു. തോമസ്, സാമൂഹ്യപ്രവർത്തക ദയാബായി എന്നിവർ കാരുണ്യവർഷ സന്ദേശം നൽകും.


മേജർ ആർച്ച്ബിഷപ് മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ മുതിർന്ന വൈദികരായ ഫാ. ജോസ് തച്ചിൽ, ഫാ. സെബാസ്റ്റ്യൻ തുരുത്തേൽ എന്നിവരെ സീറോ മലബാർ സഭയുടെ വൈദികരത്നം ബഹുമതി നൽകി ആദരിക്കും.

കൂരിയ ചാൻസലർ റവ. ഡോ. ആന്റണി കൊള്ളന്നൂർ, ആഘോഷങ്ങളുടെ ജനറൽ കൺവീനർ റവ. ഡോ. പീറ്റർ കണ്ണമ്പുഴ, ഫാ. മാത്യു പുളിമൂട്ടിൽ, റവ. ഡോ. ജോസ് ചിറമേൽ, ഫാ. കുര്യൻ അമ്മനത്തുകുന്നേൽ എന്നിവർ പ്രസംഗിക്കും. വിവിധ കലാപരിപാടികളും ഉണ്ടാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.