ചെന്നിത്തല ചെയർമാൻസ്‌ഥാനം ഒഴിയണം: കെഎസ്സി–എം
Friday, July 1, 2016 2:58 PM IST
കോട്ടയം: രമേശ് ചെന്നിത്തല യുഡിഎഫ് ചെയർമാൻ സ്‌ഥാനത്ത് തുടരുന്നത് അധാർമികമാണെന്നു കെഎസ്സി–എം സംസ്‌ഥാന പ്രസിഡന്റ് അഡ്വ. രാഖേഷ് ഇടപ്പുഴ. യുഡിഎഫിനെയും നേതാക്കന്മാരെയും ജനമധ്യത്തിൽ കരിവാരിത്തേക്കാൻ ശത്രുക്കളുമായി ചേർന്നു ഗൂഢാലോചന നടത്തിയ ബിജു രമേശ് സംഘടിപ്പിച്ച ചടങ്ങിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തതിനെ കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ വിമർശിച്ച സാഹചര്യത്തിൽ ചെയർമാൻ സ്‌ഥാനം രമേശ് ചെന്നിത്തല ഒഴിയണം. കെ.എം. മാണിക്കെതിരേ കോൺഗ്രസിലെ ചില മന്ത്രിമാരും ബിജു രമേശും ഗൂഢാലോചന നടത്തിയെന്നാണു ഇതിലൂടെ വ്യക്‌തമാകുന്നതെന്നും രാഖേഷ് ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.