റാഗിംഗ്: പ്ലസ് വൺ വിദ്യാർഥി ആശുപത്രിയിൽ
Friday, July 1, 2016 2:49 PM IST
എടപ്പാൾ: സീനിയർ വിദ്യാർഥികളുടെ റാഗിംഗിൽ പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാടഞ്ചേരി ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയും കാടഞ്ചേരി കോട്ടപറമ്പിൽ അബ്ദുൾ അസീസിന്റെ മകനുമായ ബാസിൽ അസീസി (16)നെയാണ് പരുക്കുകളോടെ എടപ്പാളിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പ്ലസ് വൺ ക്ലാസ് തുടങ്ങി രണ്ടാം ദിനമായ ഇന്നലെ രാവിലെ പതിനൊന്നരയ്ക്കാണ് ബാസിലിനെ എട്ട് പേരടങ്ങുന്ന സീനിയർ വിദ്യാർഥികൾ ആദ്യം റാഗ് ചെയ്തത്. ടീ ഷർട്ട് ഇട്ടതിനെ സീനിയർ വിദ്യാർഥികൾ ചോദ്യം ചെയ്യുകയായിരുന്നു.


സീനിയർ വിദ്യാർഥികളുടെ നിർദേശം അനുസരിക്കാമെന്ന് സമ്മതിച്ച ബാസിലിനെ പിന്നീട് ബാത്ത് റൂമിന് സമീപത്ത് വച്ചും തുടർന്ന് ക്ലാസ് റൂമിൽ വച്ചും സംഘം ചേർന്ന് മർദിച്ചു.

ബാസിലിനു കൈക്ക് പരുക്കുണ്ട്. രക്ഷിതാവിന്റെ പരാതിയെത്തുടർന്ന് പൊന്നാനി പോലീസ് സ്‌ഥലത്തെത്തി വിദ്യാർഥിയിൽ നിന്ന് മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.