കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി 101ന്റെ നിറവിൽ
കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി 101ന്റെ നിറവിൽ
Friday, July 1, 2016 2:49 PM IST
കൊയിലാണ്ടി: കലാകേരളത്തിന്റെ ഹൃദയവേദികളിൽ എട്ടുപതിറ്റാണ്ടിലേറെയായി നടന വിസ്മയത്തിന്റെ നിത്യ സാന്നിധ്യമായി മാറിയ കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരിയുടെ 101 ാം പിറന്നാൾ ആഘോഷം വേറിട്ട അനുഭവമായി. പതിവിന് വിപരീതമായി കൊയിലാണ്ടിയിൽ വച്ചായിരുന്നു ഇത്തവണത്തെ ആഘോഷം.

പിറന്നാൾ ദിനമായ ഇന്നലെ ചേലിയയിലെ തറവാട്ടുക്ഷേത്രത്തിലും സമീപത്തെ മണൽ തൃക്കോവിൽ ക്ഷേത്രത്തിലും ഗുരു ദർശനം നടത്തി. രാവിലെ തന്നെ ഗുരുവിന് പിറന്നാൾ ആശംസകളർപ്പിക്കാൻ കലാ–സാംസ്കാരിക രംഗത്തെ നിരവധിപേർ എത്തിയിരുന്നു. ഉച്ചയോടെ ബന്ധുക്കളോടൊപ്പം സദ്യ. പിന്നീട് അല്പം വിശ്രമവും കുശലം പറച്ചിലും. വൈകിട്ട് മൂന്നിന് കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ പ്രത്യകം ഒരുക്കിയ വേദിയിൽ വച്ചായിരുന്നു ആഘോഷ പരിപാടികൾ. കളിവിളക്കിന്റെ പ്രഭാപൂരത്തിൽ കേളികൊട്ടോടെയാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി പി.കെ. രാധാകൃഷ്ണൻ ഒരുക്കിയ ‘ഗുരു നിത്യവിസ്മയം’ എന്ന ഡോക്യുമെന്ററി പ്രദർശനം നടന്നു. പ്രദർശനത്തിന് ശേഷം, നിറഞ്ഞ സദസിൽ ഭരതാഞ്ജലി മധുസൂദനൻ ചിട്ടപ്പെടുത്തിയ നൃത്താർച്ചന അരങ്ങേറി. തുടർന്ന് സദസിൽ നിന്നും നാദസ്വര മേളത്തോടെ ഗുരുവിനെ വേദിയിലേക്കാനയിച്ചിരുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.