ആശ എസ്. പണിക്കർക്ക് ഫാ. കൊളംബിയർ അവാർഡ്
ആശ എസ്. പണിക്കർക്ക് ഫാ. കൊളംബിയർ അവാർഡ്
Friday, July 1, 2016 2:36 PM IST
കോട്ടയം: ദീപിക മുൻ മാനേജിംഗ് എഡിറ്റർ ഫാ. കൊളംബിയർ കയത്തിൻകര സിഎംഐയുടെ സ്മരണാർഥം ഫാ. കൊളംബിയർ കയത്തിൻകര ട്രസ്റ്റ് ഏർപ്പെടുത്തിയ കൊളംബിയർ പത്രപ്രവർത്തക അവാർഡിന് കേരളഭൂഷണം മുൻ റിപ്പോർട്ടർ ആശ എസ്. പണിക്കർ അർഹയായി.

30,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടുത്ത മാസം പാലായിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. ഡോ. സെബാസ്റ്റ്യൻ പോൾ, ഡോ. പി.ജെ. സെബാസ്റ്റ്യൻ, രവി പാലാ എന്നിരായിരുന്നു വിധികർത്താക്കൾ. പത്രസമ്മേളനത്തിൽ കൊളംബിയർ സ്മാരക ട്രസ്റ്റ് സെക്രട്ടറി ഹാരീഷ് എബ്രഹാം, രവി കടക്കയം എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.