ജൂണിലെ മഴക്കുറവ് എട്ടു ശതമാനം
ജൂണിലെ മഴക്കുറവ് എട്ടു ശതമാനം
Thursday, June 30, 2016 1:53 PM IST
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ മഴ അല്പം മെച്ചപ്പെട്ടെങ്കിലും തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ ആദ്യമാസം അവസാനിച്ചതു ഗണ്യമായ മഴക്കുറവിൽ. എട്ടു ശതമാനം കുറവാണ് മാസാവസാനം ഉള്ളത്. 64.98 സെന്റിമീറ്റർ കിട്ടേണ്ട സ്‌ഥാനത്തു ലഭിച്ചത് 59.57 സെന്റിമീറ്റർ. 2015–ൽ ജൂൺ അവസാനിച്ചത് 13 ശതമാനം മഴക്കുറവിലായിരുന്നു. 2014–ൽ മാസാവസാനം 30 ശതമാനം കുറവുണ്ടായിരുന്നു.

ഈ വർഷം പതിവിലും കൂടുതൽ മഴ കിട്ടുമെന്നാണു കാലാവസ്‌ഥാ വകുപ്പിന്റെ പ്രവചനം. ദക്ഷിണേന്ത്യയിൽ ശരാശരിയേക്കാൾ 13 ശതമാനം അധികമഴ ജൂൺ–സെപ്റ്റംബറിൽ പ്രതീക്ഷിക്കുന്നുണ്ട്. ജൂണിൽ രണ്ടു ന്യൂനമർദ പ്രതിഭാസങ്ങളേ ഉണ്ടായുള്ളൂ. ന്യൂനമർദ പ്രതിഭാസങ്ങൾ വളർന്നു ചുഴലിക്കൊടുങ്കാറ്റ് ആകുമ്പോഴാണു മഴ ശക്‌തിപ്പെടുക. ജൂണിൽ രാജ്യത്തു പൊതുവേ 11 ശതമാനം കുറവാണ് മഴ. വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളിൽ 27 ഉം പശ്ചിമേന്ത്യയിൽ 22 ഉം ശതമാനം മഴക്കുറവുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.