എംജി സർവകലാശാല യോഗം: ഹർജിയിലെ തീർപ്പിനു വിധേയം
Thursday, June 30, 2016 1:53 PM IST
കൊച്ചി: എംജി സർവകലാശാലയിൽ ഇന്നു നടക്കുന്ന പുതിയ സിൻഡിക്കറ്റ് അംഗങ്ങളുടെ യോഗം പഴയ സിൻഡിക്കേറ്റ് പിരിച്ചുവിട്ടതിനെതിരായ ഹർജിയിലെ തീർപ്പിനു വിധേയമായിരിക്കുമെന്ന് ഹൈക്കോടതി വ്യക്‌തമാക്കി.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമിച്ച സിൻഡിക്കറ്റ് അംഗങ്ങളെ പിരിച്ചുവിട്ടതിനെതിരേ പ്രഫ. സണ്ണി കെ. ജോർജ് ഉൾപ്പെടെ ഒമ്പത് സിൻഡിക്കറ്റ് അംഗങ്ങൾ നൽകിയ ഹർജിയിൽ ജസ്റ്റീസ് കെ. വിനോദ് ചന്ദ്രന്റേതാണ് ഇടക്കാല ഉത്തരവ്. സംസ്‌ഥാന സർക്കാരിനോടും സർവകലാശാലയോടും ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. ഹർജി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.