ബ്രില്യന്റ് സ്റ്റഡി സെന്ററിന്റെ വിക്ടറി ദിനാഘോഷം നാളെ
Thursday, June 30, 2016 1:45 PM IST
പാലാ: ബ്രില്യന്റ് സ്റ്റഡി സെന്ററിന്റെ വിക്ടറി ദിനാഘോഷം നാളെ രാവിലെ ഒൻപതിന് സെന്ററിന്റെ മുത്തോലി കാമ്പസിൽ നടക്കും. മാർ ജോസഫ് പള്ളിക്കാപറമ്പിലിന്റെ ആശീർവാദത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. കെ.എം. മാണി എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജോസ് കെ. മാണിഎംപി അധ്യക്ഷത വഹിക്കും. എംഎൽഎമാരായ വി.എസ്. അച്യുതാനന്ദൻ, പി.സി. ജോർജ്, മോൻസ് ജോസഫ്, സുരേഷ്കുറുപ്പ് എന്നിവർ എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ ആദ്യ പത്തു റാങ്കുകളിൽ ഇടം നേടിയവർക്ക് കാഷ് അവാർഡുകൾ വിതരണം ചെയ്യും.

തദ്ദേശ സ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ. ജോസ്, എംജി സർവകലാശാലാ വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ, ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. മാധവൻനായർ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. എൻജിനിയറിംഗ് പ്രവേശനപരീക്ഷയിൽ മികച്ച നേട്ടം സ്വന്തമാക്കിയവരെ ആദരിക്കും. സമ്മേളനത്തിൽ മെഡിക്കൽ പ്രവേശന പരീക്ഷ പാസായ റാങ്ക് ജേതാക്കളുമായി കോട്ടയം മെഡിക്കൽ കോളജിലെ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. പി.കെ. ജയകുമാർ സംവദിക്കും. ഐഐടി പ്രവേശന പരീക്ഷയിൽ 102–ാം റാങ്ക് നേടിയ അതുൽ ഗംഗാധരനു കാർ സമ്മാനമായി നൽകും. 35 ലക്ഷത്തിൽപരം രൂപ യുടെ കാഷ് അവാർഡുകളും 200ൽ പരം സ്വർണപതക്കങ്ങളുമാണ് ഇത്തരത്തിൽ വിതരണം ചെയ്യുന്നതെന്നു ബ്രില്യന്റ് സ്റ്റഡി സെന്റർ ഡയറക്ടർമാരായ സ്റ്റീഫൻ ജോസഫ്, സെബാസ്റ്റ്യൻ ജി. മാത്യു, സ്റ്റാഫ് സെക്രട്ടറി എം. അവിനാഷ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ സാബു മാത്യു എന്നിവർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.