ചാരായ നിരോധനം: തൊഴിൽ നഷ്ടപ്പെട്ടവരുടെ ഹർജിയിൽ വിശദീകരണം തേടി
Thursday, June 30, 2016 1:31 PM IST
കൊച്ചി: ചാരായ നിരോധനത്തെത്തുടർന്നു തൊഴിൽ നഷ്‌ടപ്പെട്ട തൊഴിലാളികൾക്കു സർക്കാർ തൊഴിൽ നൽകണമെന്ന ഹൈക്കോടതി ഉത്തരവു പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ആലപ്പുഴ മാമ്പുഴക്കരി സ്വദേശി എ.എൻ. സുരേഷ് ഉൾപ്പെടെയുള്ളവർ നൽകിയ കോടതിയലക്ഷ്യ ഹർജി ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖാണ് പരിഗണിക്കുന്നത്. ചാരായ തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനും അവർക്കു തൊഴിൽ നൽകുന്നതിനും സർക്കാർ നടപടി സ്വീകരിക്കണമെന്ന് നേരത്തെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി. എന്നാൽ നിയമനത്തിന് സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചാരായ തൊഴിലാളികൾ ഹർജി നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.