ഏലം കർഷകർക്ക് സ്പൈസസ് ബോർഡ് സാമ്പത്തികസഹായം നൽകി
ഏലം കർഷകർക്ക് സ്പൈസസ് ബോർഡ് സാമ്പത്തികസഹായം നൽകി
Thursday, June 30, 2016 1:24 PM IST
കൊച്ചി: സംസ്‌ഥാനത്തെ ഏലം കർഷകർക്കു സ്പൈസസ് ബോർഡ് ഏലം വികസന ഫണ്ടിൽ നിന്ന് 7.22 കോടി രൂപയുടെ സാമ്പത്തിക സഹായം നൽകി. 23,232 കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. ഇടുക്കി ജില്ലയിൽ മാത്രം നടപ്പുവർ ഷം 20 മുതൽ 25 ശതമാനം വരെ വിളനാശം ഏലം കർഷകർ നേരിട്ടുകഴിഞ്ഞു. അഞ്ചു മുതൽ 10 ശ തമാനം വരെ ഏലച്ചെടികളും ഇ ടുക്കി ജില്ലയിൽ നശിച്ചതായാണു കണക്ക്. കടുത്ത വേനലും വരൾച്ചയുമാണ് വിളയും ചെടിയും നശിക്കാനിടയാക്കിയത്.

കർഷകരും കർഷകസംഘ ടനകളും സ്പൈസസ് ബോർഡ് ഉദ്യോഗസ്‌ഥരുമായും ഏറെ കൂടി യാലോചനകൾക്കുശേഷമാണ് സാമ്പത്തികസഹായം പ്രഖ്യാപിക്കാൻ തീരുമാനിച്ചതെന്ന് ചെയർമാൻ ഡോ എ. ജയതിലക് പറഞ്ഞു. ക ഴിഞ്ഞ ഡിസംബർ മുതൽ ഈ മേയ് പകുതി വരെ നിലനിന്ന രൂക്ഷമായ കാലാവസ്‌ഥ ഇടുക്കി ജില്ലയിലെ ഏലകൃഷിക്ക് കേടുവരുത്തി. നിരവധി സ്‌ഥലങ്ങളിൽ ഏലത്തിരി കരിഞ്ഞുപോയി. കടുത്ത ചൂടിൽ പൂവും കരിഞ്ഞു. ഈ സാഹചര്യം പരിഗണിച്ചാൽ അടുത്ത വർഷത്തെ ഉത്പാദനം ഗണ്യമായി കുറയാനാണ് സാധ്യത. കാലാവസ്‌ഥയിലുണ്ടാകുന്ന അഭൂതപൂർവമായ വ്യതിയാനം ഏലം കർഷകർക്ക് അത്ര നല്ല പ്രതീക്ഷയല്ല നൽകുന്നതെന്ന് പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.