സ്ത്രീകൾക്കു പരിശീലന പദ്ധതിയുമായി ഹലോ ലിറ്റിൽ വേൾഡ് സ്കൈപ്പേഴ്സ്
Thursday, June 30, 2016 1:24 PM IST
കൊച്ചി: വിമൻ ഓഫ് വിക്കിയുടെ സഹകരണത്തോടെ ടൂറിസം മേഖലയിൽ തൊഴിൽ കണ്ടെത്താൻ സ്ത്രീകൾക്കു പരിശീലന പദ്ധതിയുമായി ഹലോ ലിറ്റിൽ വേൾഡ് സ്കൈപ്പേഴ്സ് രംഗത്ത്.

സ്ത്രീകൾക്ക് വീട്ടിലിരുന്നു പ്രവർത്തിക്കാൻ കഴിയുന്ന പരിശീലന പരിപാടി സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും നടപ്പാക്കുമെന്നു വിക്കി ഫസിലിറ്റേറ്റർ സെബാസ്റ്റ്യൻ പനക്കൽ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ശില്പശാല നാളെ നാലിന് ഫോർട്ടുകൊച്ചി വൈഎംസിഎയിൽ നടക്കും. കൊച്ചി നഗരസഭ സ്‌ഥിരം സമിതി അധ്യക്ഷ ഷൈനി മാത്യു ഉദ്ഘാടനം ചെയ്യും.

ആഡംബര യാത്രാക്കപ്പലുകളിൽ കൊച്ചിയിൽ എത്തുന്ന വിദേശികൾക്കു മുന്നിൽ കലകൾ പ്രദർശിപ്പിച്ച് വരുമാനം നേടാൻ വീട്ടമ്മമാരെ പ്രാപ്തരാക്കുകയും കരകൗശല വസ്തുക്കൾ വിൽക്കാൻ സഹായം ഒരുക്കുകയും ചെയ്യും. സ്വന്തമായി കംപ്യൂട്ടർ ഇല്ലാത്തവർക്ക് ഇത്തരം കേന്ദ്രങ്ങളിൽ ഇരുന്ന് ഓൺലൈനിൽ പഠിക്കാനും പഠിപ്പിക്കാനും ടൂറിസം മാർക്കറ്റ് ചെയ്യാനും പറ്റിയ രീതിയിലായിരിക്കും കേന്ദ്രങ്ങൾ തയാറാക്കുന്നത്. ഈ വർഷത്തെ ഗ്ലോബൽ ടീച്ചർ പ്രൈസ് നേടിയ മൈക്കൽ സോസ്കിൽ അമേരിക്കയിൽ നിന്നു സ്കൈപ്പ് വീഡിയോ കോൺഫറൻസിലൂടെ കേരളതല പരിശീലനം ഉദ്ഘാടനം ചെയ്യും.


പങ്കെടുക്കാൻ താത്പര്യമുള്ളവർ<ളീിേ ളമരല=്ലൃറമിമ ശ്വെല=2> ണഛണ എന്ന് 9946664605 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്യണം.
കൂടുതൽ വിവരങ്ങൾ <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ംംം.ലരെവീീഹസലൃമഹമ.ംശസശെുമരലെ.രീാ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. നഗരസഭാ കൗൺസിലർ ഷൈനി മാത്യു, പ്രഫ. സി.എഫ്. തോമസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.