കെസിബിസി നാടകമേള: എൻട്രികൾ ക്ഷണിച്ചു
Thursday, June 30, 2016 1:24 PM IST
കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതി (കെസിബിസി) മീഡിയ കമ്മീഷന്റെ അഖില കേരള പ്രഫഷണൽ നാടകമത്സരത്തിലേക്കു നാടകസമിതികളിൽ നിന്ന് എൻട്രികൾ ക്ഷണിച്ചു. സെപ്റ്റംബർ അവസാന വാരം എറണാകുളം പിഒസി ഓഡിറ്റോറിയത്തിലാണ് നാടകമേള.

ധാർമിക മൂല്യങ്ങളും ബൈബിൾ സന്ദേശങ്ങളും നാടകകലയിലൂടെ അവതരിപ്പിക്കുന്ന സമിതികളെയും കലാകാരന്മാരെയും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് നാടമക മത്സരത്തിന്റെ ലക്ഷ്യം.

കേരളത്തിലെ തിരുനാളുകൾക്കും ഉത്സവങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കും കുടുംബ സദസുകൾക്കു മുമ്പിൽ അവതരിപ്പിക്കാൻ കഴിയുന്ന, കലാമൂല്യവും ധാർമിക ദർശനങ്ങളും ഉൾകൊള്ളുന്ന നാടകങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് മാധ്യമ കമ്മീഷൻ സെക്രട്ടറി ഫാ. ജോളി വടക്കൻ പറഞ്ഞു.


മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സമിതികൾ 250 രൂപ രജിസ്ട്രേഷൻ ഫീസോടൊപ്പം നാടക സ്ക്രിപ്റ്റിന്റെ ഡിടിപി ചെയ്ത മൂന്നു പകർപ്പുകൾ ഓഗസ്റ്റ് എട്ടിനു മുമ്പ് മാധ്യമ കമ്മീഷൻ ഓഫീസിൽ എത്തിക്കണം. വിലാസം: സെക്രട്ടറി, മീഡിയ കമ്മീഷൻ, പി.ബി. നമ്പർ 2251, പി.ഒ.സി, പാലാരിവട്ടം, കൊച്ചി 682025. ഫോൺ: 0484–2806227, 9447285077, 9142361156.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.