കെഎംഎംഎലിൽ വിജിലൻസ് അന്വേഷണം
Wednesday, June 29, 2016 1:54 PM IST
തിരുവനന്തപുരം: ചവറ കേരള മിനറൽസ് ആൻഡ് മെറ്റൽസിലെ (കെഎംഎംഎൽ) 2011 –16 കാലയളവിലെ പ്രവർത്തനങ്ങളെക്കുറിച്ചു വിജിലൻസ് അന്വേഷണം. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ഫാക്ടറിയുടെ നിശ്ചിത കാലയളവിലെ പ്രവർത്തനങ്ങളിൽ വൻ അഴിമതി നടന്നതായുള്ള ആരോപണങ്ങളുടെ അടിസ്‌ഥാനത്തിലാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. ഒരു ദിവസം പോലും കമ്പനിയിൽ ജോലി ചെയ്യാത്തവരുടെ പേരിൽ വ്യാജ പിഎഫ്, ഇഎസ്ഐ എന്നിവ നൽകി, കരാറിനു വിരുദ്ധമായി ലാപ്പ എന്ന പേരിൽ ഒരു സൊസൈറ്റി രൂപീകരിക്കുകയും നിയമ വിരുദ്ധമായി സൊസൈറ്റിക്ക് 16.5 കോടി രൂപയോളം കൈമാറുകയും ചെയ്തു, ഒരു കരാറുകാരന് 52 ലക്ഷം രൂപ അധികമായി കൊടുത്തു തുടങ്ങിയ ആരോപണങ്ങളിലാണ് പ്രധാനമായും വിജിലൻസ് അന്വേഷണം നടക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.