നീറ്റ്: പ്രവേശന നടപടി നിർത്തിവയ്ക്കാൻ ഹർജി
Wednesday, June 29, 2016 1:39 PM IST
കൊച്ചി: മെഡിക്കൽ പ്രവേശനത്തിനുള്ള ദേശീയ യോഗ്യത–പ്രവേശന പരീക്ഷ (നീറ്റ്) സംബന്ധിച്ച സുപ്രീംകോടതി വിധി വരുന്നതുവരെ സംസ്‌ഥാനത്തെ മെഡിക്കൽ പ്രവേശന നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം വേങ്ങര സ്വദേശി മഹ്ജവീൽ, തൃശൂർ സ്വദേശി റോജാ ശ്രീനിവാസൻ എന്നിവർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. രാജ്യത്ത് ഈ വർഷം മെഡിക്കൽ പ്രവേശനം നീറ്റിന്റെ അടിസ്‌ഥാനത്തിൽ നടത്തണമെന്ന സുപ്രീംകോടതി ഉത്തരവ് മറികടക്കാൻ കേന്ദ്ര സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നിരുന്നു. കേന്ദ്ര സർക്കാരിന്റെ നടപടി ചോദ്യം ചെയ്ത് സങ്കൽപ് ചാരിറ്റബിൾ ട്രസ്റ്റ് സമർപ്പിച്ച ഹർജി ജൂലൈ ഒന്നിന് സുപ്രീം കോടതി പരിഗണിക്കു ന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.