കത്തോലിക്കാ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്
Wednesday, June 29, 2016 1:39 PM IST
കോട്ടയം: റബർ ഉത്പന്നങ്ങളും റബർ വേസ്റ്റും ചുങ്കംകൂടാതെ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം കേന്ദ്ര സർക്കാർ പിൻവലിക്കണമെന്നു കത്തോലിക്കാ കോൺഗ്രസ് കേന്ദ്രസമിതി ആവശ്യപ്പെട്ടു. കാർഷിക മേഖലയിലെ പ്രതിസന്ധിമൂലം നട്ടംതിരിയുന്ന കർഷകർക്ക് ഈ തീരുമാനം ഇരുട്ടടിയാണെന്നു സമിതി വിലയിരുത്തി.

യോഗത്തിൽ പ്രസിഡന്റ് വി.വി. അഗസ്റ്റിൻ അധ്യക്ഷനായിരുന്നു. ഡയറക്ടർ ഫാ. ജേക്കബ് പാലയ്ക്കാപിള്ളി, ജനറൽ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം, ജോസുകുട്ടി മാടപ്പിള്ളിൽ, അഡ്വ. ടോണി ജോസഫ്, സ്റ്റീഫൻ ജോർജ്, സാജു അലക്സ്, ഡേവീസ് പുത്തൂർ, ബേബി പെരുമാലി, സൈബി അക്കര,ഡേവീസ് തുളുവത്ത് തുടങ്ങിയവർ പ്രസംഗിച്ചു. ഭാവിപരിപാടിആലോചിക്കാൻ നാളെ വൈകുന്നേരം നാലിന് കേന്ദ്രഭാരവാഹികളും വർക്കിംഗ് കമ്മിറ്റി അംഗങ്ങളും പങ്കെടുക്കുന്ന അടിയന്തരയോഗം കോട്ടയത്തുചേരും. ജൂലൈ ഏഴിനു രാവിലെ കോട്ടയം റബർ ബോർഡ് കേന്ദ്ര ഓഫീസിനുമുമ്പിൽ ധർണ നടത്താനും യോഗം തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.