ഡീസൽ വാഹന നിയന്ത്രണം: അപ്പീൽ സ്വീകരിച്ചു
ഡീസൽ വാഹന നിയന്ത്രണം: അപ്പീൽ സ്വീകരിച്ചു
Wednesday, June 29, 2016 1:39 PM IST
കൊച്ചി: പത്തു വർഷത്തിലേറെ പഴക്കമുള്ള ഡീസൽ വാഹനങ്ങൾ കേരളത്തിലെ പ്രധാന നഗരങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിന് സ്റ്റേ അനുവദിച്ച സിംഗിൾ ബെഞ്ച് വിധിക്കെതിരെ അഭിഭാഷകരുടെ പരിസ്‌ഥിതി സംഘടനയായ ലീഗൽ എൻവയോൺമെന്റൽ അവേർനസ് ഫോറം (ലീഫ്) സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. സംസ്‌ഥാന സർക്കാർ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് നോട്ടീസ് അയയ്ക്കാൻ ആക്ടിംഗ് ചീഫ് ജസ്റ്റീസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ, ജസ്റ്റീസ് അനു ശിവരാമൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയിട്ടുണ്ട്.


2,000 സിസിക്കും അതിനു മുകളിലും ശേഷിയുള്ള, പൊതുഗതാഗതത്തിന് ഉപയോഗിക്കുന്നവ ഒഴികെയുള്ള ഡീസൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതു തടഞ്ഞ ട്രൈബ്യൂണലിന്റെ ഉത്തരവ് നേരത്തേ ഹൈക്കോടതി തടഞ്ഞിരുന്നു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് ചോദ്യംചെയ്യാൻ ഹൈക്കോടതി ഉൾപ്പെടെയുള്ള കോടതികൾക്കും സിവിൽ കോടതികൾക്കും കഴിയില്ലെന്നും മലിനീകരണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ട്രൈബ്യൂണലിന്റെ ഉത്തരവിൽ ഇടപെടരുതെന്നുമാണ് അപ്പീലിൽ ലീഫ് ഉന്നയിക്കുന്ന വാദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.