ബസുകൾക്ക് ഡോർ ഷട്ടർ; സമയപരിധി ഇന്നു തീരും
ബസുകൾക്ക് ഡോർ ഷട്ടർ; സമയപരിധി ഇന്നു തീരും
Wednesday, June 29, 2016 1:39 PM IST
കോഴിക്കോട്: സംസ്‌ഥാനത്തെ മുഴുവൻ സിറ്റി–ടൗൺ ബസുകൾക്കും ഡോർഷട്ടർ(വാതിൽപ്പാളി) നിർബന്ധമാക്കി ഗതാഗത സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് നാളെ മുതൽ നിലവിൽവരും. ആവശ്യത്തിലധികം സമയം ലഭിച്ചിട്ടും, വാതിൽപ്പാളി ഘടിപ്പിക്കാതിരുന്ന സ്വകാര്യ ബസുടമകൾ സമ്മർദതന്ത്രവുമായി രംഗത്തിറങ്ങി.

ചൊവ്വാഴ്ച വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രനെ കണ്ട് നിവേദനം സമർപ്പിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. നിയമസഭാ പെറ്റീഷൻ കമ്മിറ്റിയുടെ റിപ്പോർട്ടനുസരിച്ചു നിയമം ഭേദഗതി ചെയ്ത ഗതാഗത സെക്രട്ടറിയുടെ ഉത്തരവ് കർശനമായി നടപ്പാക്കുമെന്ന് മന്ത്രി നിവേദക സംഘത്തെ അറിയിച്ചു.


എന്നാൽ കുറച്ചുദിവസം കൂടി സാവകാശം അനുവദിക്കണമെന്ന അവരുടെ ആവശ്യം മന്ത്രി പരിഗണിച്ചു. എത്രയും വേഗത്തിൽ വാതിൽപ്പാളി ഘടിപ്പിക്കണമെന്നും, അതിന് പരമാവധി രണ്ടാഴ്ചത്തെ സാവകാശം അനുവദിച്ചതായും മന്ത്രി എ.കെ.ശശിന്ദ്രൻ ദീപികയോടു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.