ലാൽ ജോസ് മാക്ട’ചെയർമാൻ, ഷാജൂൺ കാര്യാൽ ജനറൽ സെക്രട്ടറി
ലാൽ ജോസ് മാക്ട’ചെയർമാൻ, ഷാജൂൺ കാര്യാൽ ജനറൽ സെക്രട്ടറി
Wednesday, June 29, 2016 1:31 PM IST
കൊച്ചി: മലയാളം സിനി ടെക്ടീനിഷ്യൻസ് അസോസിയേഷൻ (മാക്ട) ചെയർമാനായി ലാൽ ജോസിനെയും ജനറൽ സെക്രട്ടറിയായി ഷാജൂൺ കര്യാലിനെയും തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ: ജോഷി മാത്യു, സുന്ദർദാസ്(വൈസ് ചെയർമാൻമാർ), കെ. മോഹൻ, എ.കെ. സന്തോഷ്, ഷാജി പാണ്ടവത്ത് (സെക്രട്ടറിമാർ), എം. പത്മകുമാർ(ട്രഷറർ). വയലാർ ശരത്ചന്ദ്രവർമ, എസ്.എൻ. സ്വാമി, പി.ബി. ദാമോദരൻ, എ.എസ്. ദിനേശ്, ഇന്ദ്രൻസ് ജയൻ, മധു ബാലകൃഷ്ണൻ, ഷാഫി, കെ. രാമചന്ദ്രബാബു, ജി.എസ്. വിജയൻ, വി.എം. വിനു, ജോസഫ് നെല്ലിക്കൽ, കോളിൻസ് ഡയസ്, ജോണി ആന്റണി എന്നിവരാണ് എക്സിക്യൂട്ടിവ് അംഗങ്ങൾ.

ഭരണഘടനാ ഭേദഗതിക്ക് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് കൊച്ചിയിൽ നടന്നത്. ഭേദഗതിയനുസരിച്ച് മൂന്നു വർഷമാണ് പുതിയ ഭരണസമിതിയുടെ കാലാവധി. അതു രണ്ട് വർഷമായിരുന്നു. 20 അം ഗങ്ങൾ വീതമുള്ള രണ്ടു പാനലിൽ നിന്നായിരുന്നു ഇതുവരെ ഭാരവാഹികളെ തെരഞ്ഞെടുത്തിരുന്നത്. ഭരണഘടനാ ഭേദഗതിയോടെ പാനലിന് പകരം വ്യക്‌തിപരമായി മത്സരിക്കാമെന്നായി. നാലു വിഭാഗങ്ങളിൽ നിന്നാണ് നിർവാഹക സമിതി അംഗങ്ങളെ തെരഞ്ഞെടുത്തത്. സംവിധായകരുടെ ‘എ’, എഴുത്തുകാരും കാമറാമാൻമാരും അടങ്ങുന്ന ‘ബി’, കലാ സംവിധായകർ, പ്രൊഡക്ഷൻ കൺട്രോളർമാർ എന്നിവരടങ്ങുന്ന ‘സി’, മേക്കപ്പ്മാൻമാർ, പരസ്യക്കാർ, പിആർഒ മാർ എന്നിവരടങ്ങുന്ന ‘ഡി’ എന്നിങ്ങനെയാണ് വിഭാഗങ്ങൾ. ഇതിൽ സംവിധായകരുടെ വിഭാഗമാണ് ശക്‌തം.


ഇവരിൽ നിന്ന് എട്ട് പേരെയും ‘ബി’ വിഭാഗത്തിൽ നിന്ന് ആറു പേരെയും എതിരില്ലാതെ നിർവാഹക സമിതിയിലേക്ക് തെരഞ്ഞെടുത്തു. ‘സി’, ‘ഡി’ വിഭാഗങ്ങളിൽ നിന്ന് യഥാക്രമം നാലും മൂന്നും വീതം അംഗങ്ങളെയും തെരഞ്ഞെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.