കേപ്പിൽ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു
Wednesday, June 29, 2016 1:08 PM IST
ചെറുവത്തൂർ: ഭരണമാറ്റത്തിനുശേഷം സഹകരണ വകുപ്പിനു കീഴിലുള്ള കേരള കോ–ഓപ്പറേറ്റീവ് പ്രഫഷണൽ എഡ്യുക്കേഷണൽ അക്കാദമി(കേപ്പ്)യിലെ കോളജുകളിൽ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. വർഷങ്ങളായി വിവിധ തസ്തികകളിൽ ജോലിചെയ്തുവരുന്ന 20 ൽപ്പരം ജീവനക്കാരെയാണ് കഴിഞ്ഞ ദിവസം പിരിച്ചുവിട്ടുകൊണ്ട് കേപ്പ് ഡയറക്ടർ ഉത്തരവിട്ടത്. കേപ്പിന്റെ കീഴിലുള്ള ചീമേനി, തലശേരി, വടകര, പത്തനാപുരം, തിരുവനന്തപുരം തുടങ്ങിയ ഒൻപത് കോളജുകളിലും പിരിച്ചുവിടൽ നടപ്പാക്കിക്കഴിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.