ജിഷ വധം: അമിറുൾ ഇസ്ലാമിനെ തെളിവെടുപ്പിനായി കാഞ്ചീപുരത്തേക്ക് കൊണ്ടുപോയി
ജിഷ വധം: അമിറുൾ ഇസ്ലാമിനെ തെളിവെടുപ്പിനായി കാഞ്ചീപുരത്തേക്ക് കൊണ്ടുപോയി
Tuesday, June 28, 2016 9:34 PM IST
കൊച്ചി: ജിഷ വധക്കേസ് പ്രതി അമിറുൾ ഇസ്ലാമിനെ തെളിവെടുപ്പിനായി കാഞ്ചീപുരത്തേക്ക് കൊണ്ടുപോയി. ഇന്നു പുലർച്ചെ നാലുമണിയോടെയാണ് അന്വേഷണ സംഘം തെളിവെടുപ്പിനായി പുറപ്പെട്ടത്. അമിറുൾ ഒളിവിൽ കഴിഞ്ഞകാലത്ത് താമസിച്ച സ്‌ഥലങ്ങളിലും തെളിവെടുപ്പ് നടത്തിയേക്കും. കാഞ്ചീപുരത്തെ വാഹന നിർമാണശാലയിൽ താൽക്കാലിക ജോലിക്കാരനായി തങ്ങുമ്പോഴാണ് അമിറുൾ പിടിയിലായത്. ജിഷയുടെ വീട്ടിലും സമീപ പ്രദേശങ്ങളിലും ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.