സഖറിയാസ് മാർ നിക്കോളവോസ് എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ
Tuesday, June 28, 2016 1:07 PM IST
കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മാർ നിക്കോളവോസിനെ നോർവേയിൽ നടന്ന അഖിലലോക സഭാ കൗൺസിലിന്റെ എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്കു തെരഞ്ഞെടുത്തു. ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയ്ക്കുശേഷം മലങ്കര ഓർത്തഡോക്സ് സഭയിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മെത്രാപ്പോലീത്തയാണ് ഇദ്ദേഹം. 2013–ൽ മാർ നിക്കോളവോസ് കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടു ക്കപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.