സീറോ മലബാർ സഭയ്ക്ക് മൊബൈൽ ന്യൂസ് ആപ്പ്
സീറോ മലബാർ സഭയ്ക്ക് മൊബൈൽ ന്യൂസ് ആപ്പ്
Tuesday, June 28, 2016 1:07 PM IST
കൊച്ചി: ലോകമെങ്ങുമുള്ള സീറോ മലബാർ സഭാ വിശ്വാസികൾക്കും മറ്റുള്ളവർക്കും സഭാ വാർത്തകളും പ്രതികരണങ്ങളും അറിയിപ്പുകളും അനുബന്ധ വിവരങ്ങളും ലഭ്യമാക്കുന്ന ഔദ്യോഗിക മൊബൈൽ ആപ്പ് തയാറായി. ’സീറോമലബാർ ന്യൂസ്’ എന്ന പേരിൽ സഭയുടെ പബ്ലിക് റിലേഷൻസ് ഓഫീസാണ് മൊബൈൽ ന്യൂസ് ആപ്പ് തയാറാക്കിയിട്ടുള്ളത്.

സഭയിലെ 45 ലക്ഷത്തോളം വരുന്ന വിശ്വാസികളിൽ 15 ലക്ഷം പേരും കേരളത്തിനു പുറത്താണു ജീവിക്കുന്നത്. ഇന്ത്യക്കു പുറത്തു മാത്രം ഏഴര ലക്ഷത്തോളം പേരുണ്ട്. ഇവർക്കും മറ്റുള്ളവർക്കും സഭാ വിശേഷങ്ങൾ വേഗത്തിൽ അറിയാനും പങ്കുവയ്ക്കാനും മൊബൈൽ ആപ്പ് സഹായകമാകുമെന്നു സഭയുടെ ഔദ്യോഗിക വക്‌താവ് റവ. ഡോ. ജിമ്മി പൂച്ചക്കാട്ട് അറിയിച്ചു. സഭാ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പുകൾ, ഔദ്യോഗിക പരിപാടികൾ, സാമൂഹ്യ വിഷയങ്ങളിൽ സഭയുടെ നിലപാടുകൾ, പത്രക്കുറിപ്പുകൾ, ചിത്രങ്ങൾ എന്നിവയെല്ലാം മൊബൈൽ ആപ്പിൽ ലഭിക്കും.


വിശ്വാസികളുടെ സഭാജീവിതം കൂടുതൽ സജീവമാക്കാൻ ഉപകരിക്കുന്ന മൊബൈൽ ആപ്പ് ആൻഡ്രോയ്ഡ്, ഐ ഫോൺ ഉപയോക്‌താക്കൾക്കു ഡൗൺലോഡ് ചെയ്യാനാകും. വിൻഡോസ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവർക്കു ഗൂഗിൾ വഴി സീറോ മലബാർ ന്യൂസ് ആപ്പിൽ എത്താനാകും.

കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഇന്നു നടക്കുന്ന സീറോ മലബാർ സഭയിലെ രൂപത പിആർഒമാരുടെ യോഗത്തിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മൊബൈൽ ന്യൂസ് ആപ്പ് പ്രകാശനം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.