ബാർ കോഴ: പരാതി നൽകുമെന്ന് യൂത്ത് ഫ്രണ്ട്– എം
Tuesday, June 28, 2016 1:07 PM IST
കോട്ടയം: ബാർ കോഴ ആരോപണത്തിൽ അടൂർ പ്രകാശ് – ബിജു രമേശ് ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എഐസിസി അധ്യക്ഷ സോണിയാ ഗാന്ധിക്കും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും പരാതി നൽകുമെന്ന് യൂത്ത്ഫ്രണ്ട് എം സംസ്‌ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ.

കെ.എം.മാണിക്കെതിരേ മുൻ മന്ത്രി അടൂർ പ്രകാശും ബിജു രമേശും ചേർന്ന് കെട്ടിച്ചമച്ചതാണ് ബാർ കോഴ ആരോപണമെന്ന് യൂത്ത് ഫ്രണ്ട് മുമ്പു തന്നെ വെളിപ്പെടുത്തിയിരുന്നതാണ്. ഗൂഢാലോചനചക്കാരുടെ മക്കളുടെ വിവാഹ നിശ്ചയത്തോടെ യൂത്ത് ഫ്രണ്ടിന്റെ ആരോപണം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ബാർ കോഴ വിവാദവുമായി ബന്ധപ്പെട്ട് മാണിയുൾപ്പെടെ നാലു മന്ത്രിമാർക്കെതിരേ ആരോപണമുയർന്നപ്പോൾ മാണിക്കെതിരേ മാത്രം കേസെടുത്തതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും വ്യാജ ആരോപണം ഉന്നയിച്ച ആളുകൾക്കെതിരേ വ്യക്‌തിഹത്യക്കു കേസ് എടുക്കണമെന്നും സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.