എൻജിനിയറിംഗ് കേരളത്തിൽ പഠിക്കാൻ സൗകര്യമൊരുക്കണം: കെഎസ്സി–എം
Tuesday, June 28, 2016 1:00 PM IST
കോട്ടയം: എൻജിനിയറിംഗ് പഠനം ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും സംസ്‌ഥാനത്തു പഠിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നു കെഎസ്സി– എം പ്രസിഡന്റ് രാഖേഷ് ഇടപ്പുഴ. സ്വാശ്രയ മാനേജുമെന്റു കോളജുകളിലെ എൻജിനിയറിംഗ് പ്രവേശനത്തിൽ സർക്കാർ സ്വീകരിക്കുന്ന നിലപാട് അന്യസംസ്‌ഥാന വിദ്യാഭ്യാസ ലോബിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമാണ്. വിദ്യാഭ്യാസമേഖല നേരിടുന്ന മൂല്യച്യുതി ഉൾപ്പെട്ട വിവിധ വിഷയങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നിവേദനം നല്കും.പത്രസമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജോമോൻ കുന്നേൽ, ജില്ലാ സെക്രട്ടറി അമൽ ടോം ജോസ് തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.