എല്ലാ പഞ്ചായത്തുകളിലും മാവേലി സ്റ്റോർ: മന്ത്രി
എല്ലാ പഞ്ചായത്തുകളിലും മാവേലി സ്റ്റോർ: മന്ത്രി
Tuesday, June 28, 2016 12:45 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്ത് എല്ലാ പഞ്ചായത്തുകളിലും മാവേലി സ്റ്റോറുകൾ സ്‌ഥാപിക്കുമെന്നു മന്ത്രി പി. തിലോത്തമൻ നിയമസഭയിൽ പറഞ്ഞു. മാവേലി സ്റ്റോറുകൾ ഇനി 38 പഞ്ചായത്തുകളിൽകൂടി സ്‌ഥാപിക്കാനുണ്ട്. ഇതിനുശേഷം ഓരോ പഞ്ചായത്തിലും മാവേലി സ്റ്റോറുകളുടെ എണ്ണം വർധിപ്പിക്കും. സബ്സിഡി നൽകുന്നതിനായി സിവിൽ സപ്ലൈസ് കോർപറേഷന് 150 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.

അടൂർ പ്രകാശ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പ്രതിഭാ ഹരി, പി.കെ. ബഷീർ, സണ്ണി ജോസഫ്, കെ.വി. അബ്ദുൾ ഖാദർ തുടങ്ങിയവരുടെ ചോദ്യങ്ങൾക്ക് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി തിലോത്തമൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.