ഗെയിൽ പൈപ്പ്ലൈൻ: നടപടികൾ ആരംഭിച്ചു
Tuesday, June 28, 2016 12:45 PM IST
തിരുവനന്തപുരം: ഗെയിൽ വാതക പൈപ്പ് ലൈൻ സ്‌ഥാപിക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ഇതിനായി ആഗോള ടെൻഡർ വിളിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. ജൂലൈ അവസാനത്തോടെ കരാർ നൽകാനും ഓഗസ്റ്റിൽ ജോലികൾ പുനരാരംഭിക്കാനും കഴിയും. സുരക്ഷയെ സംബന്ധിച്ചു ആശങ്കയ്ക്കു അടിസ്‌ഥാനവുമില്ലെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.