മൂർഖന്റെ കടിയേറ്റ പാമ്പു പിടിത്തക്കാരൻ മരിച്ചു
മൂർഖന്റെ കടിയേറ്റ പാമ്പു പിടിത്തക്കാരൻ മരിച്ചു
Monday, June 27, 2016 11:30 PM IST
എരുമേലി: മൂർഖന്റെ കടിയേറ്റ മുക്കട വാകത്താനം മാന്തറയിൽ ബിജു ഇന്നു പുലർച്ചെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. ഏതു വിഷനാഗത്തെയും കൈപ്പിടിയിലാക്കി മെരുക്കി സ്നേഹത്തോടെ വനത്തിലെ ആവാസസ്‌ഥലങ്ങളിലേക്ക് വിട്ടിരുന്ന ബിജു ഇനി നൊമ്പരമുള്ള ഓർമയാകുകയാണ്.<യൃ><യൃ>മുറിവേറ്റ മൂർഖനെ രക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് ബിജുവിനു കടിയേറ്റത്. തിങ്കളാഴ്ച രാവിലെ 11ന് പൊന്തൻപുഴ മൃഗാശുപത്രിയിൽവച്ചാണ് ചികിത്സ നൽകാനായി മൂർഖനെ ചാക്കിനുള്ളിൽ നിന്നു പുറത്തെടുക്കുന്നതിനിടെ ബിജുവിന്റെ കൈത്തണ്ടകളിൽ കടിയേറ്റത്. ഉടൻതന്നെ വനപാലകർ തങ്ങളുടെ ജീപ്പിൽ മെഡിക്കൽ കോളജിൽ എത്തിച്ച് അടിയന്തര ചികിത്സ നൽകിയെങ്കിലും വൈകുന്നേരത്തോടെ നില വഷളാകുകയായിരുന്നു. തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ രണ്ടരയോടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യയും മൂന്നു മക്കളും ഉൾപ്പെടുന്ന നിർധന കുടുംബത്തിലെ ഏക ആശ്രയമായിരുന്നു കൂലിപ്പണിക്കാരനായ ബിജു.<യൃ><യൃ>നാഷണൽ ജോഗ്രഫിക്കൽ ചാനലിൽ പാമ്പുകളുടെ ജീവിതരീതികളും അവയെ പിടികൂടുന്നതും കണ്ട് വർഷങ്ങൾക്കു മുമ്പേ പാമ്പുപിടിത്തത്തിൽ ആകൃഷ്‌ടനാകുകയായിരുന്നു. പാമ്പുകളെ പിടികൂടി ആളുകളുടെ ഭീതി അകറ്റുകയും ശരിയായ ആവാസസ്‌ഥലം കണ്ടെത്തി അവയെ തുറന്നുവിടുകയും ചെയ്തിരുന്നു. രണ്ടായിരത്തിൽപ്പരം പാമ്പുകളെ പിടികൂടിയ ബിജു ഇതെല്ലാംതന്നെ നാട്ടുകാർക്കും വനപാലകർക്കും വേണ്ടിയായിരുന്നു. ആഴമേറിയ കിണറ്റിൽനിന്നും വരെ സാഹസികമായി ഇറങ്ങി പാമ്പുകളെ പിടികൂടിയിട്ടുണ്ട്.<യൃ><യൃ>കഴിഞ്ഞദിവസം ചേത്തയ്ക്കൽ പുത്തൻപുരയ്ക്കൽ എലിഫന്റ് സ്ക്വാഡിലെ അംഗം എം.ആർ. ബിജുവിന്റെ പുരയിടത്തിൽനിന്നാണ് പെൺവർഗത്തിൽപ്പെട്ട ഒമ്പതു വയസ് പ്രായവും ആറര അടി നീളവുമുള്ള സ്പെക്ടക്കിൽ കോബ്രാ എന്ന കരിമൂർഖനെ ബിജു പിടികൂടിയത്. ജെസിബി ഉപയോഗിച്ച് പുരയിടം കിളയ്ക്കുന്നതിനിടെ കണ്ടെത്തിയ കരിമൂർഖന് ജെസിബിയുടെ ബ്ലേഡ് കൊണ്ട് മുറിവേറ്റിരുന്നു. മുട്ടകൾ വിരിഞ്ഞ് ജനിക്കുമ്പോൾത്തന്നെ കുഞ്ഞുങ്ങൾ പരസ്പരം ആക്രമിച്ച് കൊന്നൊടുക്കുന്ന ഏറ്റവും അപകടകാരിയായ കരിമൂർഖനെ ചികിത്സിക്കാൻ ശ്രമിച്ചതാണ് ബിജുവിന് വിനയായത്. മൃതദേഹം റാന്നി സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.