യൂത്ത് കോൺഗ്രസ് നിയമസഭാ മാർച്ചിൽ സംഘർഷം
യൂത്ത് കോൺഗ്രസ് നിയമസഭാ മാർച്ചിൽ സംഘർഷം
Monday, June 27, 2016 3:40 PM IST
തിരുവനന്തപുരം: യൂത്ത് കോൺഗ്രസിന്റെ നിയമസഭാ മാർച്ച് അക്രമാസക്‌തമായി. പോലീസിനു നേരേ പ്രവർത്തകർ കല്ലേറു നടത്തിയതിനെത്തുടർന്നു ജലപീരങ്കിയും ക ണ്ണീർവാതകവും പ്രയോഗിച്ചു. കല്ലേറിൽ ഒരു പോലീസുകാരന്റെ ക ണ്ണിനു പരിക്കേറ്റു. ജലപീരങ്കി പ്ര യോഗത്തിൽ മൂന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റു.

തലശേരിയിൽ ദളിത് യുവതികളെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ച സംഭവത്തിൽ ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്‌ഥർക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്. യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസിന്റെ നേതൃത്വത്തിൽ പാളയം രക്‌തസാക്ഷിമണ്ഡപത്തിൽ നിന്ന് ആരംഭിച്ച മാർച്ച് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ യുദ്ധസ്മാരകത്തിനു മുന്നിൽ പോലീസ് ബാരിക്കേഡ് തീർത്തു തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.


ഇതിനിടെ, പോലീസിനു നേരേ കല്ലേറുണ്ടായി. ഇതോടെ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിക്കുകയായിരുന്നു. ജലപീരങ്കി പ്രയോഗിച്ചതിനെത്തുടർന്നു ചിതറിയോടി പ്രവർത്തകർ വീണ്ടും കല്ലേറ് നടത്തിയതോടെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.

ഗതാഗതം തടസപ്പെടുത്തിയതിനും കല്ലേറു നടത്തി പരിക്കേൽപ്പിച്ചതിനും യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് ഉൾപ്പെടെ പത്തോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരേ മ്യൂസിയം പോലീസ് കേസെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.