വി.എസിനെ മുഖ്യമന്ത്രിയാക്കാത്തതു പ്രായാധിക്യം കൊണ്ടെന്നു കാരാട്ട്
വി.എസിനെ മുഖ്യമന്ത്രിയാക്കാത്തതു പ്രായാധിക്യം കൊണ്ടെന്നു കാരാട്ട്
Monday, June 27, 2016 3:34 PM IST
<ആ>സ്വന്തം ലേഖകൻ

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനെ മുഖ്യമന്ത്രിയായി പാർട്ടി പരിഗണിക്കാത്തതിനു കാരണം അദ്ദേഹത്തിന്റെ പ്രായാധിക്യവും ആരോഗ്യ പ്രശ്നങ്ങളുമാണെന്നു സിപിഎം പോളിറ്റ്ബ്യൂ റോ അംഗം പ്രകാശ് കാരാട്ട്. വി.എസിന്റെ പദവിയെ സംബന്ധിച്ചു പാർട്ടി നേരത്തേ തീരുമാനമെടുത്തിട്ടുണ്ട്. ഇനി അതുസംബന്ധിച്ചു തീരുമാനമെടുക്കേണ്ടതു മന്ത്രിസഭയാണ്. വി.എസ് തെരഞ്ഞെടുപ്പ് പ്രചാരണം മുന്നിൽനിന്നു നയിച്ച നേതാവാണ്. എന്നാൽ, തെരഞ്ഞെടുപ്പു പ്രചാരണവും ഭരണവും രണ്ടാണെന്നും സിപിഎം സം സ്‌ഥാന കമ്മിറ്റിക്കു ശേഷം നടത്തിയ പത്രസമ്മേളനത്തിൽ പ്ര കാശ് കാരാട്ട് പറഞ്ഞു.

ന്യൂക്ലിയർ സപ്ലൈയ്സ് ഗ്രൂപ്പിൽ (എൻഎസ്ജി) ഇന്ത്യക്ക് അം ഗത്വം ലഭിക്കാത്തതിൽ അദ്ഭുതമില്ല. ഇന്ത്യയും അമേരിക്കയും തമ്മിൽ നേരത്തേതന്നെ ആണവകരാറിൽ ഒപ്പിട്ടിരുന്നതാണ്. ചൈന മാത്രമല്ല എൻഎസ്ജിയിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തെ എതിർത്തത്. ബ്രിക്സ് രാജ്യങ്ങളിൽ മൂന്നു രാജ്യങ്ങൾ കൂടാതെ 10 രാജ്യങ്ങൾ ഇന്ത്യക്ക് അംഗത്വം നൽകുന്നതിനെ എതിർത്തു. പ്രതിരോധ മേഖലയിൽ 100 ശതമാനം വിദേശനിക്ഷേപമാണു നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കുന്നത്. ഇതു രാജ്യത്തിന്റെ സുരക്ഷയ്ക്കു തന്നെ ആപത്താണ്. വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കുമെതിരേ ദേ ശീയ തലത്തിൽ സിപിഎം പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കാരാട്ട് പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസമായി ചേർന്ന സിപിഎം സംസ്‌ഥാന സമിതിയിൽ കേന്ദ്രക്കമ്മിറ്റി തീരുമാനങ്ങൾ അദ്ദേഹം റിപ്പോർട്ട് ചെയ്തു.


എന്നാൽ ബോർഡ്, കോർപറേഷൻ പദവികളെ സംബന്ധിച്ചു സിപിഎം സംസ്‌ഥാന സമിതി ചർച്ച ചെയ്തെങ്കിലും ഇക്കാര്യത്തിൽ തീരുമാനമെടുത്തില്ല. അടുത്ത മാസം ആദ്യം ചേരുന്ന സിപിഎം സെക്രട്ടേറിയറ്റിലാകും പദവികളെ സംബ ന്ധിച്ചു തീരുമാനമെടുക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.