വിവാഹനിശ്ചയത്തിനു കോൺഗ്രസ് നേതാക്കൾ പങ്കെടുത്തത് ഉചിതമായില്ല: പുതുശേരി
വിവാഹനിശ്ചയത്തിനു കോൺഗ്രസ് നേതാക്കൾ പങ്കെടുത്തത് ഉചിതമായില്ല: പുതുശേരി
Monday, June 27, 2016 3:25 PM IST
കോട്ടയം: ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയത്തിനു കോൺഗ്രസ് നേതാക്കൾ പങ്കെടുത്തതു ഉ ചിതമായ നടപടിയല്ലെന്നു കേരള കോൺഗ്രസ്– എം ജനറൽ സെക്രട്ടറി ജോസഫ് എം. പുതുശേരി.

ഗവൺമെന്റിനെ അട്ടിമറിക്കാൻ ശ്ര മിച്ചയാളാണ് ബിജു രമേശ്. അപസർ പ്പക കഥപോലെ കള്ളക്കഥകൾ മെ നഞ്ഞു സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചയാളുടെ വീട്ടിലെ ചടങ്ങിൽ പങ്കെടുത്തത് ഒരിക്കലും നീതീകരിക്കാനാവില്ല. മുൻ സർക്കാരിന്റെ കാലത്ത് തിരുവനന്തപുരത്ത് ഒരു പ്രതിപക്ഷ എംഎൽഎയുടെ വീട്ടിൽ ഇടതു നേതാക്കൾക്കൊപ്പം ചേർന്നു സർക്കാരി നെ താഴെയിറക്കാൻ ശ്രമിച്ചയാളാണ് ബിജുരമേശെന്നു കോൺഗ്രസ് നേതാക്കൾ തന്നെ പറഞ്ഞിട്ടുണ്ട്.


അങ്ങനെ കളങ്കിതമായ വ്യക്‌തികളുടെ ചടങ്ങുകളിൽ ഒരിക്കലും പങ്കെടുക്കരുതായിരുന്നു. വിവാഹം ഉൾപ്പെടെയുള്ള കാര്യങ്ങൾ വ്യക്‌തിപരമാണെങ്കിലും ചില കാര്യങ്ങളിൽ അകലം പാലിക്കേണ്ടതാണെന്നും പുതുശേരി പറഞ്ഞു. ബാർ കോഴക്കേസിൽ ഗൂഢാലോചന നടന്നു എന്ന കാര്യം ശരിവയ്ക്കുന്ന രീതിയിലുള്ള സംഭവമാണിതെന്നും ജോസഫ് എം. പുതുശേരി മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.