ശ്രുതിക്കു കൃത്രിമക്കാൽ; സർക്കാർ സഹായം നൽകും
Monday, June 27, 2016 3:25 PM IST
തിരുവനന്തപുരം: കാസർഗോഡ് ജില്ലയിലെ കാലടുക്ക പഞ്ചായത്തിലെ എൻഡോസൾഫാൻ ദുരിതബാധിതയും ബാംഗ്ലൂർ രാജീവ്ഗാന്ധി മെഡിക്കൽ കോളജിലെ ഹോമിയോ മെഡിസിൻ വിദ്യാർഥിയുമായ ശ്രുതിക്കു കൃത്രിമക്കാൽ വച്ചുപിടിപ്പിക്കാനാവശ്യമായ മുഴുവൻ ചെലവും സർക്കാർ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.

ശ്രുതിയുടെ അവസ്‌ഥയെക്കുറിച്ച് അറിഞ്ഞ മന്ത്രി ശ്രുതിയെ ഫോണിൽ വിളിച്ചു കാര്യങ്ങൾ മനസിലാക്കി. ശ്രുതിക്കു ഹൈടെക് കൃത്രിമക്കാൽ വച്ചുപിടിപ്പിക്കാനാവശ്യമായ നടപടിയെടുക്കാൻ ഉദ്യോഗസ്‌ഥർക്കു നിർദേശം നൽകി.

പുതുമുഖങ്ങളെ മന്ത്രിമാരായി തീരുമാനിച്ച പാർട്ടിയുടെ നടപടി ഏറെ പ്രശംസനീയമായിരുന്നു. അതുപോലെ തന്നെയാകണം ബോർഡ്, കോർപറേഷൻ പദവികൾ തീരുമാനിക്കുന്നതും.


പാർട്ടിക്കു ലഭിക്കുന്ന ചെയർമാൻ പദവികളിൽ ആരൊക്കെയാകണമെന്ന ചർച്ച ഇന്നത്തെ എക്സിക്യൂട്ടീവിൽ യോഗത്തിലുണ്ടാകും. അതേസമയം, നിയസഭ തെരഞ്ഞെടുപ്പിലെ പാർട്ടി പ്രകടനത്തെ സംബന്ധിച്ചു ജില്ലാ കൗൺസിലുകൾ നൽകിയ റിപ്പോർട്ടു സംസ്ഥാന എക്സിക്യുട്ടീവ് യോഗം വിശദമായി ചർച്ച ചെയ്തു.

പിറകിൽ കിടന്നിരുന്ന ബോഗികൾ എൻജിനിൽ വന്നിടിച്ചതാണോ മറ്റു ട്രാക്കിലേക്ക് വണ്ടികൾ വന്നുചേരുമ്പോൾ ഉണ്ടാകുന്ന അനക്കത്തിനിടെ സംഭവിച്ചതാണോ എന്ന് പരിശോധിക്കണമെന്നു റെയിൽവേ ഏരിയാ മാനേജർ ഡോ.രാജേഷ്ചന്ദ്രൻ പറഞ്ഞു. ട്രെയിൻ ഗതാഗതത്തിനു തടസമുണ്ടായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.