ക്യാപ്*കാമ്പസ് പ്രധാന കർമ പദ്ധതികൾ
ക്യാപ്*കാമ്പസ് പ്രധാന കർമ പദ്ധതികൾ
Monday, June 27, 2016 3:25 PM IST
കാൻസറിനെതിരേ ശക്‌തമായ ബോധവത്കരണവും പ്രതിരോധവും സാന്ത്വനവും ലക്ഷ്യമിടുന്ന ക്യാപ്*കാമ്പസ് പദ്ധതിയുമായി ബന്ധപ്പെട്ടു വൈവിധ്യമാർന്ന കർമപദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. രജിസ്റ്റർ ചെയ്യുന്ന വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് ഈ പരിപാടികളുമായി തികച്ചും സൗജന്യമായി കൈകോർക്കാം. ഈ കർമപദ്ധതിയുമായി ചേർന്നു നിരവധി പദ്ധതികൾ നടപ്പാക്കാനുള്ള അവസരമാണ് ഇതുവഴി കലാലയങ്ങൾക്കു ലഭിക്കുന്നത്. വിദ്യാർഥികളെ കാൻസറിനെതിരേ ബോധവാന്മാരാക്കും. അതേസമയം, ഈ വിപത്തിനെതിരേ പോരാടുന്നവരും സാന്ത്വനം പകരുന്നവരുമാക്കി മാറ്റാനും പദ്ധതി സഹായിക്കും. ക്യാപ്*കാമ്പസുമായി ബന്ധപ്പെട്ടു നടപ്പാക്കുന്ന പ്രധാന കർമപദ്ധതികൾ ചുവടെ:

<ആ>ക്യാപ് * കാമ്പസ്

സമഗ്ര കാൻസർ ബോധവത്കരണ ദിനാചരണം. കാൻസർ രോഗത്തിന്റെ വിവിധ വശങ്ങൾ, ജീവിത ശൈലികൾ, ബദൽ ജീവിതശൈലി എന്നിവയെക്കുറിച്ചു വ്യക്‌തമായ അവബോധം, പ്രതി രോധ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്ന ബോധവത്കരണ ദിനാചരണം.

ലാവണ്ടർ റിബൺ ദിനാചരണം
കാൻസർ രോഗം സംബന്ധിച്ച വീ ഡിയോ പ്രദർശനം
ബോധവത്കരണ–പങ്കാളിത്ത പ്രതിജ്‌ഞ.

<ആ>സൗജന്യ വിഗ് വിതരണം

(കാൻസർ രോഗബാധിതരുടെ കീമോ തെറാപ്പി ചികിത്സാഘട്ടത്തിൽ രോഗികൾ നേരിടുന്ന ഒറ്റപ്പെടലും– ഏകാന്തതയും അവരെ കൂടുതൽ ക്ലേശിതരാക്കുന്നുണ്ട്. ഈയവസ്‌ഥയിലുള്ള രോഗികൾക്കു വിഗ് സൗജന്യമായി നൽകുന്നത് അവർക്ക് കരുത്തും ആത്മവിശ്വാസവും പകരും. നമ്മുടെ ഇടയിൽ വിഗ് ആവശ്യമുള്ള രോഗികൾക്ക് അവ എ ത്തിച്ചു നൽകാനുള്ള ക്രമീകരണം.).

<ആ>മുടിദാനം

കാൻസർ രോഗികൾക്കായി വിഗ് നിർമിക്കാൻ മുടി ദാനം ചെയ്യാൻ സന്നദ്ധതയുള്ളവരിൽനിന്നു മുടി സ്വീകരിക്കൽ. (16 ഇഞ്ച് മുടിയുള്ളവർക്ക് ഇതിൽ പങ്കാളികളാകാം).

നിർധന രോഗികൾക്കു ചികിത്സാ സഹായം ലഭ്യമാക്കൽ.
പൊതുസമ്മേളനം, ബോധവത്കരണ ക്ലാസ്
ചോദ്യോത്തരവേള
ബോധവത്കരണ കൈപ്പുസ്തക വിതരണം.
ബോധവത്കരണ ദീപനാളം തെളിയിക്കൽ
സ്കിറ്റ്, മൈം, ഫ്ളാഷ്മോബ്
കാൻസർ ബോധവത്കരണ കർമപദ്ധതി
ഭക്ഷണക്രമങ്ങളും, വ്യായാമശീലങ്ങളും – പ്രദർശനം
മാജിക് ഷോ, മറ്റു സഹായ പരിപാടികൾ
കാൻസർ ബോധവത്കരണ കാമ്പസ് ഷോ
ബോധവത്കരണ റേഡിയോ, ടി.വി പ്രോഗ്രാമുകൾ
പൊതുജനബോധവത്കരണം – ഒപ്പ് ശേഖരണം
സംസ്‌ഥാനതല സർവേ, പഠന റിപ്പോർട്ട്
മികച്ച സ്കൂൾ/കോളജുകളെ ആദരിക്കൽ
മെഡിക്കൽ ക്യാമ്പുകൾ
കാൻസർ രോഗനിർണയ ക്യാമ്പുകൾ


<ആ>ആർക്കൊക്കെ പങ്കെടുക്കാം

കേരളത്തിലെ സ്കൂളുകൾക്കും കോളജുകൾക്കും (പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ) എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ഈ പദ്ധതിയിൽ പങ്കാളികളാകാം.

ക്യാപ്* കാമ്പസിന്റെ ഭാഗമായി വി ഭാവനം ചെയ്യുന്ന വിവിധ പരിപാടികൾ സ്‌ഥാപനത്തിന്റെ സൗകര്യത്തിനനുസൃതമായി നിശ്ചയിച്ച് ഒരു മാസം മുമ്പ് ക്യാപ് * കാമ്പസ് അഡ്മിൻ ഓഫീസി ൽ അറിയിക്കണം. തുടർ ക്രമീകരണം അഡ്മിൻ ഓഫീസ് ചെയ്തു നൽകും.

രജിസ്റ്റർ ചെയ്യുന്ന എല്ലാ സ്‌ഥാപനങ്ങൾക്കും തുടക്കം മുതൽ ക്യാപ്*കാമ്പസ് പ്രോജക്ട് വോളണ്ടിയേഴ്സിന്റെ മുഴുവൻ സമയ പിന്തുണയും ഉണ്ടാവും.
<ശാഴ െൃര=/ിലംശൊമഴലെ/2016ഷൗില28രമിരലൃ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
കുട്ടികൾക്കും കുടുംബങ്ങൾക്കുമുള്ള ക്യാപ് * കാമ്പസ് ബോധവത്കരണ സഹായികൾ, സ്‌ഥാപനങ്ങൾക്കുള്ള റിസോഴ്സ് കിറ്റ്, ഇതര പദ്ധതിക്രമീകരണങ്ങൾ തുടങ്ങിയവ പരിപാടിക്ക് ഒരാഴ്ച മുമ്പു സ്‌ഥാപനങ്ങളിൽ എത്തിക്കും.

രജിസ്ട്രേഷനും അനുബന്ധ ക്രമീകരണവും പൂർണമായും സൗജന്യം.
മികച്ച പരിപാടികൾ/ പദ്ധതികൾ സംഘടിപ്പിക്കുന്ന മുഴുവൻ സ്‌ഥാപനങ്ങളെയും സംസ്‌ഥാനതലത്തിൽ ആദരിച്ച് മെമന്റോ സമ്മാനിക്കും.

ക്യാപ്* ക്യാമ്പസുമായി ബന്ധപ്പെട്ട മുഴുവൻ പരിപാടികളുടെയും ഫോട്ടോയും അനുബന്ധ വാർത്തകളും ദീപിക ദിനപത്രം, ദീപിക ഓൺലൈൻ, ഇതര രാഷ്ട്രദീപിക ലിമിറ്റഡ് പ്രസിദ്ധീകരണങ്ങൾ വഴി പ്രാധാന്യത്തോടെ പൊതുജനമധ്യത്തിലെത്തിക്കും.

കാൻസർ/ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട തുടർ ബോധവത്കരണ–സാമൂഹ്യ സേവന–ജീവകാരുണ്യ പദ്ധതികൾക്കു ദീപിക, സർഗക്ഷേത്ര, മേളം ഫൗണ്ടേഷൻ തുടങ്ങി യ പ്രസ്‌ഥാനങ്ങളുടെ എല്ലാവിധ പിന്തുണയും ലഭിക്കും.

ദീപിക ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, സർഗക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം സിഎംഐ, മേളം ഫൗണ്ടേഷൻ ചെയർമാൻ പത്മശ്രീ കുര്യൻ ജോൺ മേളാംപറമ്പിൽ എന്നിവർ എക്സിക്യൂട്ടീവ് ഡയറക്ടർമാരായും ദീപിക മാനേജിംഗ് ഡയറക്ടർ റവ.ഡോ.മാണി പുതിയിടം, കൊച്ചിൻ കാൻസർ സൊസൈറ്റി ചെയർമാൻ ഡോ.വി.പി. ഗംഗാധരൻ, ചലച്ചിത്രതാരം മംമ്ത മോഹൻദാസ്, സംവിധായകൻ ബ്ലെസി, രാഷ്ട്രദീപിക ലിമിറ്റഡ് ഡെപ്യൂട്ടി എം.ഡി. താർസിസ് ജോസഫ്, സിഎംഐ തിരുവനന്തപുരം പ്രൊവിൻഷ്യൽ ഫാ.സിറിയക് മഠത്തിൽ, ഫാ.പോൾ താമരശേരി സിഎംഐ എന്നിവരടങ്ങുന്ന ഉപദേശക സമിതിയുമാണ് ക്യാപ്* കാമ്പസ് പദ്ധതിയുടെ പിന്നിൽ പ്രവർത്തിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.