പോലീസ് വാനിൽനിന്നു ചാടിയ എത്യോപ്യക്കാരൻ പിടിയിലായി
Monday, June 27, 2016 3:25 PM IST
കൊച്ചി: കോടതിയിൽ ഹജരാക്കിയശേഷം തിരികെ ജയിലിലേക്കു കൊണ്ടുപോകവെ, പോലീസ് വാനിൽ നിന്ന് ചാടിരക്ഷപ്പെടാൻ ശ്രമിച്ച റിമാൻഡ് തടവുകാരനായ എത്യോപ്യക്കാരനെ നാട്ടുകാരും പോലീസും ചേർന്നു പിടിച്ചു. യാത്രാരേഖകളില്ലാതെ സംശയകരമായ സാഹചര്യത്തിൽ രണ്ടാഴ്ച മുമ്പ് സെൻട്രൽ പോലീസ് പിടികൂടിയ സ്കാലെസ് ഓബി എന്ന ഇരുപത്തിയൊന്നുകാരനാണ് ഇന്നലെ ഉച്ചയ്ക്കു കോടതിയിൽ ഹജരാക്കിയശേഷം കാക്കനാട് ജയിലിലേക്ക് കൊണ്ടു പോകുമ്പോഴാണ് ഇയാൾ കടവന്ത്രയിൽ വച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. ട്രാഫിക് ബ്ലോക്കിൽപ്പെട്ട സമയത്ത് അടുത്തിരുന്ന പോലീസുകാരനെ തള്ളിവീഴ്ത്തി ഇയാൾ വാഹനത്തിൽനിന്നു പുറത്തുചാടുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.