അബ്ദുള്ള മൗലവിയുടെ മരണം: കേസ് മാറ്റി
Monday, June 27, 2016 3:25 PM IST
കൊച്ചി: കാസർഗോഡ് ചെമ്പിരിക്ക മംഗലാപുരം ഖാസിയായിരുന്ന സി.എം. അബ്ദുള്ള മൗലവി മരിച്ച കേസ് സെപ്റ്റംബർ ഒന്നിലേക്കു മാറ്റി. കേസിൽ സിബിഐ ഇതുവരെ അന്തിമ റിപ്പോർട്ട് സമർപ്പിക്കാത്തതിനെത്തുടർന്നാണ് എറണാകുളം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് എസ്. അജികുമാർ കേസ് നടപടി മാറ്റിവച്ചത്. മേയ് 27നു മുമ്പ് റിപ്പോർട്ട് സമർപ്പിക്കാൻ കേസുമായി ബന്ധപ്പെട്ട പുതിയ അന്വേഷണസംഘത്തിനു കോടതി നേരത്തേ നിർദേശം നൽകിയിരുന്നു. ഇതു സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കോടതി നടപടി. 2010 ഫെബ്രുവരി 15നാണ് ഖാസിയുടെ മൃതദേഹം ചെമ്പിരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിനു സമീപം കണ്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.