നീലലോഹിതദാസൻ നാടാർ ജനതാദൾ സെക്കുലർ പ്രസിഡന്റ്
നീലലോഹിതദാസൻ നാടാർ ജനതാദൾ സെക്കുലർ പ്രസിഡന്റ്
Monday, June 27, 2016 3:19 PM IST
കോട്ടയം: ജനതാദൾ സെക്കുലർ സംസ്‌ഥാന പ്രസിഡന്റായി ഡോ. എ. നീലലോഹിതദസൻ നാടാരെ നിയമിച്ചു. അഖിലേന്ത്യാ പ്രസിഡന്റ് എച്ച്.ഡി. ദേവഗൗഡ നീലലോഹിതദാസൻ നാടാരെ നിർദേശിച്ചത്. നിലവിലെ സംസ്‌ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് മന്ത്രിയായതിനെത്തുടർന്നു സ്‌ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.

പുതിയ ജനറൽ സെക്രട്ടറിയായി അഡ്വ. ജോർജ് തോമസിനെയും നിയമിച്ചു. ഈ വർഷം അവസാനം സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മറ്റു ഭാരവാഹികൾക്ക് മാറ്റമില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.