പാഠപുസ്തക വിതരണം: സത്യവാങ്മൂലം സമർപ്പിക്കണം
Monday, June 27, 2016 3:08 PM IST
കൊച്ചി: സ്കൂളുകളിലെ പാഠപുസ്തക വിതരണം സംബന്ധിച്ചു കെബിപിഎസ് (കേരള ബുക്ക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റി) വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സ്റ്റേറ്റ് സ്കൂൾ സിലബസിൽ പഠിക്കുന്ന വിദ്യാർഥിയുടെ പിതാവായ എറണാകുളം സ്വദേശി ടി. ബാലചന്ദ്രൻ നൽകിയ ഹർജിയിലാണ് ആക്ടിംഗ് ചീഫ് ജസ്റ്റീസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ, ജസ്റ്റീസ് അനു ശിവരാമൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.


സംസ്‌ഥാന സർക്കാരിൽനിന്നു പാഠപുസ്തക അച്ചടിയുമായി ബന്ധപ്പെട്ട നിർദേശം വൈകിയാണു ലഭിച്ചതെന്നും എന്നിട്ടും അച്ചടി ഏറെക്കുറെ പൂർത്തിയാക്കാനായെന്നും ഹർജി പരിഗണിക്കവെ കെബിപിഎസ് കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ടു വിശദമായ സത്യവാങ്മൂലം സമർപ്പിക്കാമെന്നും ഇവർ കോടതിയെ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.