ആദിവാസിക്ഷേമം: കമ്മിറ്റി രൂപീകരിക്കാമെന്നു കേന്ദ്രസർക്കാർ
Monday, June 27, 2016 3:08 PM IST
കൊച്ചി: ആദിവാസികളുടെ ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾക്കായി വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു കമ്മിറ്റിക്കു രൂപം നൽകാമെന്നു കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ആക്ടിംഗ് ചീഫ് ജസ്റ്റീസ് തോട്ടത്തിൽ. ബി. രാധാകൃഷ്ണൻ, ജസ്റ്റീസ് അനു ശിവരാമൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം രേഖാമൂലം അറിയിക്കാൻ നിർദേശിച്ചു ഹർജികൾ പിന്നീടു പരിഗണിക്കാൻ മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.