എം.ജി സിൻഡിക്കറ്റ് സത്യവാങ്മൂലം നൽകണം
Monday, June 27, 2016 3:08 PM IST
കൊച്ചി: എംജി സർവകലാശാല സിൻഡിക്കറ്റ് പിരിച്ചുവിട്ടതിനെതിരെ പ്രഫ.സണ്ണി കെ.ജോർജ് ഉൾപ്പെടെ ഒമ്പത് സിൻഡിക്കേറ്റംഗങ്ങൾ നൽകിയ ഹർജിയിൽ സർക്കാരും എംജി സർവകലാശാലയും സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി നിർദേശിച്ചു.

2016 ജനുവരിൽ നിലവിൽ വന്ന സിൻഡിക്കേറ്റിനെ ഭരണം മാറിയതോടെ സർക്കാർ രാഷ്ട്രീയ താല്പര്യംമൂലം പിരിച്ചുവിടുകയാണെന്നാണു ഹർജിക്കാരുടെ ആക്ഷേപം. ജസ്റ്റീസ് കെ. വിനോദ് ചന്ദ്രൻ ഹർജികൾ വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.