ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള അവാർഡുകൾ വിതരണം ച്തെു
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള അവാർഡുകൾ വിതരണം ച്തെു
Sunday, June 26, 2016 12:43 PM IST
തിരുവനന്തപുരം: ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾക്കുളള എക്സൈസ് വകുപ്പിന്റെ അവാർഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു.

സ്കൂൾ തലത്തിലെ മികച്ച ലഹരിവിരുദ്ധ ക്ലബിനുള്ള അവാർഡ് കണ്ണൂർ പേരാവൂരിലെ തൊണ്ടിയിൽ സെന്റ്ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളും കോളജ് തലത്തിൽ കോഴിക്കോട് ജില്ലയിലെ ജെഡിടി ഇസ്ലാം ആർട്സ് ആൻഡ് സയൻസ് കോളജും അവാർഡുകൾ ഏറ്റുവാങ്ങി. മികച്ച സ്കൂൾ ലഹരിവിരുദ്ധ ക്ലബ് അംഗത്തിനുള്ള അവാർഡ് കാഞ്ഞിരപ്പളളി സെന്റ് ഡൊമിനിക് ഹയർ സെക്കൻഡറി സ്കൂളിലെ ഡിംപിൾ മരിയ ഡൊമിനിക്കും, കോളജ് തലത്തിലെ അവാർഡ് കൊല്ലം, കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളജിലെ ഷെറിൻ പി. ജോസഫും മികച്ച സന്നദ്ധ പ്രവർത്തകനുള്ള അവാർഡ് എം.സ്റ്റാർ ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകനും എറണാകുളം, കലൂർ സെന്റ് അഗസ്റ്റിൻസ് സ്കൂളിലെ കുട്ടിപ്പട്ടാളം ലഹരിവിരുദ്ധ ക്ലബ് കൺവീനറുമായ എൻ.ടി. റാൽഫിയും ഏറ്റുവാങ്ങി.


മികച്ച സന്നദ്ധ സംഘടനയ്ക്കുള്ള അവാർഡ് ചങ്ങനാശേരി ചെത്തിപ്പുഴ, കുരിശുംമൂട് സർഗക്ഷേത്ര ചാരിറ്റബിൾ ട്രസ്റ്റിനാണ് ലഭിച്ചത്. വിജെടി ഹാളിൽ നടന്ന ചടങ്ങിൽ എക്സൈസ് – തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ അധ്യക്ഷനായിരുന്നു. വി.എസ്. ശിവകുമാർ എംഎൽഎ ആശംസകൾ അർപ്പിച്ചു.

അഡീഷണൽ എക്സൈസ് കമ്മിഷണർ കെ. ജീവൻ ബാബു പ്രതിജ്‌ഞാവാചകം ചൊല്ലിക്കൊടുത്തു. എക്സൈസ് കമ്മിഷണർ ഋഷിരാജ് സിംഗ് സ്വാഗതവും അഡീഷണൽ ചീഫ് സെക്രട്ടറി പി. മാരപാണ്ഡ്യൻ നന്ദിയും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.