എൽഡിഎഫ് സർക്കാർ വാഗ്ദാനം പാലിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ഡോ.സൂസപാക്യം
എൽഡിഎഫ് സർക്കാർ വാഗ്ദാനം പാലിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ഡോ.സൂസപാക്യം
Sunday, June 26, 2016 12:43 PM IST
<ആ>സ്വന്തം ലേഖകൻ

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ മദ്യനയം സംബന്ധിച്ച് നൽകിയ വാഗ്ദാനം പാലിക്കുമെന്നു പ്രതീക്ഷിക്കുന്നതായി തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.എം.സൂസപാക്യം. ശംഖുമുഖത്ത് കെസിവൈഎം തിരുവനന്തപുരം അതിരൂപത സംഘടിപ്പിച്ച ലഹരിവിരുദ്ധ ദിനാചരണത്തിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. എൽഡിഎഫ് പ്രകടനപത്രികയിൽ പറയുന്ന കാര്യങ്ങൾ നടപ്പാക്കുമെന്ന ശുഭസൂചനയാണ് ഇപ്പോഴത്തെ പ്രഖ്യാപനത്തിലുള്ളത്. കേരളത്തെ സമ്പൂർണ മദ്യനിരോധനത്തിലേക്കു കൊണ്ടുപോകുമെന്ന സൂചനകളാണ് സർക്കാരിന്റെ പ്രവർത്തനങ്ങളിൽനിന്നു മനസിലാക്കുന്നത്. മദ്യലോബിയുടെ പക്ഷം ചേർന്നു മദ്യനയം രൂപീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. മദ്യനിരോധനത്തിനുവേണ്ടിയാണ് എക്കാലവും സഭയും സമൂഹവും നിലകൊണ്ടിട്ടുള്ളത്.


സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണീരിന്റെ വിലയാണ് മദ്യനിരോധനം എന്ന ആവശ്യം. മുൻ സർക്കാർ മദ്യനിരോധന നടപടികൾ കൊണ്ടുവന്നപ്പോൾ ലഹരിപദാർഥങ്ങളുടെ വില്പന വർധിച്ചുവെന്ന വാദം ശരിയല്ല. മദ്യത്തിന്റെ ഉപഭോഗത്തിൽ 22.11 ശതമാനം കുറവുണ്ടായതായാണ് കഴിഞ്ഞ വർഷത്തെ ലഭ്യമായ കണക്കുകൾ വ്യക്‌തമാക്കുന്നത്. അതിനാൽ വീണ്ടും മദ്യവിപത്തിലേക്ക് എൽഡിഎഫ് സർക്കാർ കേരളത്തെ കൊണ്ടുപോകില്ലെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാ.പോൾ സണ്ണി, ഫാ.തിയോഡേഷ്യസ് ഡിക്രൂസ്, എം.എ.സണ്ണി, തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.