അർബുദരോഗ നിർണയ വാഹനങ്ങളുമായി ’അമ്മ‘
അർബുദരോഗ നിർണയ വാഹനങ്ങളുമായി ’അമ്മ‘
Sunday, June 26, 2016 12:31 PM IST
കൊച്ചി: അർബുദ രോഗനിർണയത്തിന് എല്ലാവിധ സജ്‌ജീകരണങ്ങളോടുംകൂടിയ വാഹനങ്ങൾ മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ നേതൃത്വത്തിൽ ആരംഭിക്കുമെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് എംപി. താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിനുശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡോക്ടർമാർ അടക്കമുള്ള വരുടെ സഹകരണത്തോടെ സഞ്ചരിക്കുന്ന കാൻസർ നിർണയ ക്യാമ്പായിട്ടാണു വാഹനം ഓടി ക്കുന്നത്. മാമോഗ്രാം യൂണിറ്റ് അടക്കമുള്ള സൗകര്യങ്ങൾ വാഹനത്തിൽ ഉൾപ്പെടുത്തും. സ്തനാർബുദം, പ്രോസ്റ്റേറ്റ് കാൻസർ പോലുള്ള രോഗങ്ങൾ എന്നിവ പ്രാരംഭഘട്ടത്തിൽ തന്നെ ക ണ്ടെത്തുക എന്നതാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യം. നാലുമാസത്തിനുള്ളിൽ വാഹനം നിരത്തിലിറക്കാനാണ് ഉദ്ദേശിക്കുന്നത്. ഗ്രാമീണമേഖലകളിലായിരിക്കും ഈ സഞ്ചരിക്കുന്ന രോഗനിർണയ വാഹനത്തിന്റെ പ്രവർത്തനങ്ങളെന്നും ഇന്നസെന്റ് പറഞ്ഞു.

വിവാദ വിഷയങ്ങൾ ഒന്നും യോഗത്തിൽ ചർച്ച ചെയ്തി ല്ലെന്ന് ഇന്നസെന്റ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ താ രങ്ങൾ പ്രചാരണം നടത്തിയതു മായി ബന്ധപ്പെട്ട് അമ്മയിൽ തർ ക്കങ്ങളുണ്ടെന്നു പറയുന്നതു മാ ധ്യമസൃഷ്‌ടി മാത്രമാണ്. സലിംകു മാർ ജനറൽ ബോഡി മീറ്റിംഗിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. എന്നാൽ, രാജിക്കത്ത് ലഭിച്ചിട്ടില്ല. ജഗദീഷ് എത്താതിരുന്നതു സ്വകാ ര്യ കാരണങ്ങളെത്തുടർന്നാണെ ന്നും തെരഞ്ഞെടുപ്പുമായി ഇതി നെ ബന്ധിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. അമ്മയുടെ 22–ാമത്തെ ജനറൽ ബോഡിയാ ണു നടന്നത്. താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, ഇട വേള ബാബു, ദിലീപ്, ദേവൻ, കലാഭവൻ ഷാജോൺ, നിവിൻ പോളി, സിദ്ദിക്ക്, കുക്കു പരമേശ്വരൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.


<ആ>52 അക്ഷര വീടുകൾ നിർമിക്കാൻ അമ്മ

കൊച്ചി: മലയാളം അക്ഷരങ്ങളെ ആസ്പദമാക്കി അമ്മയുടെ നേതൃത്വത്തിൽ അക്ഷരവീട് എന്ന പേരിൽ 52 വീടുകൾ പണിതു നൽകുമെന്ന് ഇന്നസെന്റ് എംപി. ആർക്കിടെക്ട് ജി.ശങ്കർ ആണ് വീടുകളുടെ രൂപകല്പന നിർവഹിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട ആളുകൾക്കാണു വീടുകൾ നിർമിച്ചു കൊടുക്കുന്നതെന്നും ഇന്നസെന്റ് കൂട്ടിച്ചേർത്തു. അസുഖബാധിതരായ അമ്മയിലെ അംഗങ്ങൾക്കു നൽകുന്ന ചികിത്സാസഹായം ഒരു ലക്ഷത്തിൽനിന്നു രണ്ടു ലക്ഷമാക്കി വർധിപ്പിച്ചു. അമ്മയിൽ അംഗങ്ങളായ 112 പേർക്ക് 5,000 രൂപ വീതം ധനസഹായം നൽകുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.