ചെറിയ തുകയ്ക്കുള്ള മുദ്രപ്പത്രങ്ങൾ ലഭ്യമാക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ
Sunday, June 26, 2016 12:31 PM IST
തിരുവനന്തപുരം: ചെറിയ തുകയ്ക്കുള്ള മുദ്രപ്പത്രങ്ങളുടെ ക്ഷാമം ഇല്ലാതാക്കാൻ ഉടൻനടപടികൾ സ്വീകരിക്കണമെന്ന് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ജെ.ബി. കോശി ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. 20 രൂപ, 50 രൂപ, 100 രൂപ മുദ്രപത്രങ്ങൾ കിട്ടാത്തതു കാരണം ജനന, മരണ സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ 500 രൂപയുടെ മുദ്രപ്പത്രങ്ങൾ വാങ്ങേണ്ടിവരുന്നെന്നാണ് പരാതി.

ജനന, മരണ സർട്ടിഫിക്കറ്റുകൾക്ക് 20 രൂപയുടെ മുദ്രപ്പത്രം മതിയാകും. വാടക കരാറുകൾക്ക് 200 രൂപ മുദ്രപ്പത്രം മതിയാകും.കരാർ എഴുതാനുള്ള മുദ്രപ്പത്രങ്ങളുടെ കുറഞ്ഞവില 500 രൂപയാക്കി 2015ൽ ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. പ്രതിഷേധം ശക്‌തമായതോടെ അത് 200 രൂപയാക്കി കുറച്ചു.


എന്നാൽ, 200 രൂപയുടെ മുദ്രപ്പത്രങ്ങൾക്ക് കൃത്രിമക്ഷാമമുണ്ടാക്കി 500 രൂപയുടെ മുദ്രപ്പത്രങ്ങൾ വിൽക്കുകയാണെന്ന് പൊതു പ്രവർത്തകനായ പി.കെ. രാജു സമർപ്പിച്ച പരാതിയിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.