മദ്യവർജന നയത്തെ തെറ്റായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു: മന്ത്രി ടി.പി. രാമകൃഷ്ണൻ
Sunday, June 26, 2016 12:31 PM IST
തിരുവനന്തപുരം: ശക്‌തമായ മദ്യവർജനമാണ് ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന നയമെന്നു എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. വിപുലമായ ബോധവത്കരണ പ്രവർത്തനങ്ങളിലൂടെ മദ്യഉപയോഗം കുറയ്ക്കും. എല്ലാ ജില്ലകളിലും ലഹരി മുക്‌ത സെന്ററുകൾ സർക്കാർ തുടങ്ങും. നിയമവിരുദ്ധമായ ഒരു വ്യവസായവും സംസ്‌ഥാനത്ത് നടത്താൻ സർക്കാർ അനുവദിക്കില്ലെന്നു മന്ത്രി പറഞ്ഞു. എക്സൈസ് വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചാരണ ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സർക്കാർ നയത്തെ ജനങ്ങൾക്കിടയിൽ തെറ്റായി ചിത്രീകരിക്കാൻ ചിലർ ശ്രമിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.