സഹോദരൻ അയ്യപ്പൻ സാഹിത്യ പുരസ്കാരം
Sunday, June 26, 2016 12:22 PM IST
കൊച്ചി: സാംസ്കാരിക വകുപ്പിനു കീഴിലുള്ള ചെറായി സഹോദരൻ അയ്യപ്പൻ സ്മാരകം എല്ലാ വർഷവും നൽകി വരുന്ന സഹോദരൻ സാഹിത്യ പുരസ്കാരത്തിനു ഗ്രന്ഥങ്ങൾ ക്ഷണിച്ചു. സാമൂഹിക–സാംസ്കാരിക രംഗത്തെ ആധാരമാക്കി എഴുതപ്പെട്ട മികച്ച ഗ്രന്ഥത്തിനാണു പുരസ്കാരം നൽകുന്നത്. പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണു പുരസ്കാരം.

2010 ജനുവരി ഒന്നു മുതൽ 2015 ഡിസംബർ 31 വരെയുള്ള കാലയളവിൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച പുസ്തകത്തിനാണു പുരസ്കാരം നൽകുന്നത്. ര ഗന്ഥകർത്താവിനും പ്രസാധകർക്കും പുസ്തകങ്ങൾ അയയ്ക്കാം.

പുസ്തകത്തിന്റെ നാലു കോപ്പികൾ സഹിതം സെക്രട്ടറി, സഹോദരൻ അയ്യപ്പൻ സ്മാരകം, ചെറായി, 683514 എന്ന വിലാസത്തിൽ ജൂലൈ 31നകം അയയ്ക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.