വൻകിടക്കാർ കൈവശം വച്ചിരിക്കുന്ന ഭൂമി സർക്കാർ ഏറ്റെടുക്കണമെന്ന്
Saturday, June 25, 2016 11:41 AM IST
തിരുവനന്തപുരം: ടാറ്റ ഉൾപ്പെടെയുള്ള ഇരുന്നൂറോളം വരുന്ന വൻകിടക്കാർ അനധികൃതമായി കൈവശം വച്ചിരിക്കുന്ന അഞ്ചു ലക്ഷത്തിലേറെ ഏക്കർ ഭൂമി സർക്കാർ ഏറ്റെടുക്കണമെന്ന് രാജ്യസഭാ എം.പി. സുബ്രഹ്മണ്യൻ സ്വാമി. ഇതു സംബന്ധിച്ച എറണാകുളം ജില്ലാ കളക്ടർ എം.ജി. രാജമാണിക്യത്തിന്റെ റിപ്പോർട്ട് നടപ്പാക്കാൻ സംസ്‌ഥാന സർക്കാർ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച് 46 എഫ്ഐആറുകൾ നിലവിലുണ്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകും. നടപടി ഉണ്ടായില്ലെങ്കിൽ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഹർജി ഫയൽ ചെയ്യുമെന്നും സ്വാമി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.