അരക്കിലോ കഞ്ചാവുമായി കോട്ടയം സ്വദേശി പിടിയിൽ
അരക്കിലോ കഞ്ചാവുമായി കോട്ടയം സ്വദേശി പിടിയിൽ
Saturday, June 25, 2016 11:17 AM IST
വണ്ടിപെരിയാർ: തമിഴ്നാട്ടിലെ കമ്പത്തുനിന്നു കോട്ടയത്തേയ്ക്കു കടത്താൻ ശ്രമിച്ച അരക്കിലോ കഞ്ചാവുമായി കോട്ടയം താഴത്തങ്ങാടി മണലേൽപറമ്പിൽ വീട്ടിൽ സിയാദ് (27) വണ്ടിപ്പെരിയാർ ബസ് സ്റ്റാൻഡ് പരിസരത്തുവച്ച് എക്സൈസ് പിടിയിലായി. കഞ്ചാവ് പേപ്പറിൽ പൊതിഞ്ഞ് അടിവസ്ത്രത്തിനുളളിൽ ഒളിപ്പിച്ചുവച്ചാണ് ഇയാൾ കടത്തികൊണ്ടുവന്നത്.

വണ്ടിപ്പെരിയാർ എക്സൈസ് ഇൻസ്പെക്ടർ സി.കെ. സുനിൽരാജ്, പ്രിവന്റീവ് ഓഫീസർമാരായ പി.ഡി. സേവ്യർ, കൃഷ്ണകുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ രാജ്കുമാർ ബി, രവി. വി, അനീഷ് ടി. എ, ഷിജു പി.കെ, സുമേഷ് പി.എസ് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.